ബാംഗ്ലൂരിലെ മള്‍ട്ടി നാഷ്ണല്‍ കമ്പനിയില്‍ ജോലിക്കാരിയായിരുന്നു റോഷ്‌നി മുഖര്‍ജി. അധ്യാപികയാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും പിതാവിന്റെ മരണംമൂലം ആകസ്മികമായാണ് എംഎന്‍സിയില്‍ ചേരേണ്ടിവന്നത്. അതുമൂലം പിഎച്ച്ഡി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. എങ്കിലും അധ്യാപികയാകണമെന്ന ആഗ്രഹം അപ്പോഴും അവര്‍ മനസില്‍ കുറിച്ചിട്ടു.
ജോലി തിരക്കുകള്‍ക്കിടയില്‍ പിന്നെയെപ്പോഴോ പഴയ ആഗ്രഹം അവര്‍ പൊടിതട്ടിയെടുത്തു. യു ടൂബില്‍ ഒരു ചാനലും തുടങ്ങി. എക്‌സാം ഫിയര്‍-എന്ന് പേരുമിട്ടു. ഒമ്പത് മുതല്‍ 12 ക്ലാസ് വരെയുള്ള പാഠങ്ങളുടെ വീഡിയോ പലപ്പോഴായി തയ്യാറാക്കി യു ടൂബില്‍ പോസറ്റ് ചെയ്തു. നാല് വര്‍ഷത്തിനിടെ 3,700 വീഡിയോ പാഠങ്ങളാണ് റോഷ്‌നി മുഖര്‍ജി തയ്യാറാക്കി യു ടൂബിലിട്ടത്.
അധ്യാപികയാകണമെന്ന ആഗ്രഹം സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരോക്ഷമായി റോഷ്‌നി സഫലമാക്കി. എക്‌സാംഫിയര്‍ഡോട്ട്‌കോം എന്ന സൈറ്റും റോഷ്‌നി തുടങ്ങി. സൈറ്റിലെത്തിയാല്‍ വിവിധ ക്ലാസുകളിലെ പാഠങ്ങള്‍ സൗജന്യമായി കണ്ട് പഠിക്കാനുള്ള അവസരമുണ്ട്.
വീട്ടില്‍ സഹായിയായി നിന്നിരുന്ന തമിഴ്‌നാട്ടുകാരിയായ സ്ത്രീയാണ് വീഡിയോ ക്ലാസുകള്‍ തയ്യാറാക്കാന്‍ പ്രചോദനമായതെന്ന് റോഷ്‌നി പറയുന്നു. അധ്യാപന നിലവാരം താഴ്ന്നതിനാല്‍ മക്കള്‍ പരീക്ഷയില്‍ തോറ്റുപോയ കഥ ഇടയ്ക്കിടെ ഇവര്‍ റോഷ്‌നിയോട് പറയുമായിരുന്നു. അതിനൊരു പരിഹാരമായാണ് റോഷ്‌നി സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചത്.
പവര്‍ പോയന്റ് സ്ലൈഡ് ഷോകളോടൊപ്പം ശബ്ദവും ക്രമീകരിച്ചാണ് ഓരോ വീഡിയോകളും തയ്യാറാക്കിയിട്ടുള്ളത്. വീഡിയോ കാണുന്ന വിദ്യാര്‍ഥികള്‍ സംശയവും ചോദിക്കാന്‍ തുടങ്ങിയതോടെ മികച്ച ശമ്പളം ലഭിച്ചിരുന്ന ജോലി എട്ട് മാസം മുമ്പ് റോഷ്‌നി രാജിവെച്ചു. വാരാന്ത്യങ്ങളില്‍ രസതന്ത്രം, ഭൗതികശാസ്ത്രം, കണക്ക്, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം വീഡിയോകള്‍ റോഷ്‌നി തയ്യാറാക്കുന്നു. 11, 12 ക്ലാസുകളിലെ പഠന വീഡിയോകളാണ് ആദ്യ തയ്യാറാക്കിയിത്. പിന്നീട് ഒമ്പത്, പത്ത് ക്ലാസുകളിലെ പഠനസാമഗ്രികളും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നതിനായി വിഡിയോകള്‍ വിവിധ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്താനുള്ള ശ്രമത്തിലാണ് റോഷ്‌നി. കന്നഡ, തമിഴ്, ബംഗാളി ഭാഷകളില്‍ ഉടനെ വീഡിയോ തയ്യാറാക്കുമെന്നും അവര്‍ പറയുന്നു.
നിലവില്‍ 71,138 വരിക്കാരാണ് റോഷ്‌നിയുടെ യു ടൂബ് ചാനലിനുള്ളത്. 2.12 കോടിതവണ വീഡിയോകള്‍ കണ്ടുകഴിഞ്ഞു. ഗൂഗിള്‍ ആഡ് സെന്‍സെ് വഴി വരുമാനവും റോഷ്‌നിക്ക് ലഭിക്കുന്നുണ്ട്.

0 Comments