കോളിഫ്ളവർ
അടിയിലെ ഇലയും തണ്ടും വേർപെടുത്തിയശേഷം കോളിഫ്ളവറിന്റെ ഇതളുകൾ ഓരോന്നായി മുറിച്ച് അടർത്തിയെടുക്കുക. വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ) ഉപ്പ് ലായനിയിലോ (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) പത്ത് മിനിറ്റ് മുക്കി വച്ച് ശേഷം വെള്ളത്തിൽ പല ആവർത്തി കഴുകുക. സുഷിരങ്ങൾ ഉള്ള പാത്രത്തിൽ വച്ച് വെള്ളം വാർന്ന് പോയ ശേഷം പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക
കാബേജ്

കാബേജിന്റെ (വെള്ള, വയലെറ്റ്) ഏറ്റവും പുറമേയുള്ള മൂന്നോ നാലോ ഇതളുകൾ അടർത്തിക്കളഞ്ഞശേഷം വെള്ളത്തിൽ പല ആവർത്തി കഴുകുക. കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം തുടച്ചിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
മല്ലിയില
മല്ലിത്തണ്ടിന്റെ ചുവടുഭാഗം വേരോടെ മുറിച്ചുകളഞ്ഞശേഷം റ്റിഷ്യു പേപ്പറിലോ ഇഴയകന്ന കോട്ടൺ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഉപയോഗത്തിനു തൊട്ടു മുൻപ് വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ) ഉപ്പ് ലായനിയിലോ (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) പത്ത് മിനിറ്റ് മുക്കിവച്ചശേഷം വെള്ളത്തിൽ പല ആവർത്തി കഴുകുക.
കാരറ്റ്, മുരിങ്ങയ്ക്ക, റാഡിഷ് (വെള്ള)

പല ആവർത്തി വെള്ളത്തിൽ കഴുകിയ ശേഷം വെള്ളം വാർന്ന് പോകാൻ സുഷിരങ്ങൾ ഉള്ള പാത്രത്തിൽ ഒരു രാത്രി വച്ച ശേഷം കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം തുടച്ചിട്ട് ഇഴയകന്ന കോട്ടൺ തുണിയിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഉപയോഗത്തിന് തൊട്ടു മുൻപ് തൊലി ചുരണ്ടിക്കളഞ്ഞ് ഒരിക്കൽ കൂടി കഴുകിയിട്ട് പാചകം ചെയ്യുക.
കറിവേപ്പില, പുതിന ഇല
വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ) വാളൻ പുളി ലായനിയിലോ (20 ഗ്രാം വാളൻ പുളി ഒരു ലീറ്റർ വെള്ളത്തിൽ പിഴിഞ്ഞ് അരിച്ച ലായനി അല്ലെങ്കിൽ പാക്കറ്റിൽ കിട്ടുന്ന റ്റാമറിന്റ് പേസ്റ്റ് രണ്ട് ടേബിൾ സ്പൂൺ ഒരു ലീറ്റർ വെള്ളത്തിൽ) കറിവേപ്പിലയും പുതിന ഇലയും പത്ത് മിനിറ്റ് മുക്കിവച്ച ശേഷം വെള്ളത്തിൽ പല ആവർത്തി കഴുകുക. വെള്ളം വാർന്ന് പോകാൻ സുഷിരങ്ങൾ ഉള്ള പാത്രത്തിൽ ഒരു രാത്രി വച്ച ശേഷം റ്റിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടൺ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക
പച്ചമുളക്, കാപ്സിക്കം, തക്കാളി

വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ) വാളൻ പുളി ലായനിയിലോ (20 ഗ്രാം വാളൻ പുളി ഒരു ലീറ്റർ വെള്ളത്തിൽ പിഴിഞ്ഞ് അരിച്ച ലായനി അല്ലെങ്കിൽ പാക്കറ്റിൽ കിട്ടുന്ന റ്റാമറിന്റ് പേസ്റ്റ് രണ്ട് ടേബിൾ സ്പൂൺ ഒരു ലീറ്റർ വെള്ളത്തിൽ) പത്ത് മിനിറ്റ് മുക്കിവച്ച ശേഷം വെള്ളത്തിൽ പല ആവർത്തി കഴുകുക. വെള്ളം വാർന്നുപോകാൻ സുഷിരങ്ങൾ ഉള്ള പാത്രത്തിൽ ഒരു രാത്രി വച്ചശേഷം മുളക്, കാപ്സിക്കം എന്നിവയുടെ ഞെട്ട് അടത്തിമാറ്റിയിട്ട് കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം തുടച്ചിട്ട് പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
പയർ (വള്ളിപ്പയർ)

വളരെ മൃദുവായ സ്ക്രബ് ഉപയോഗിച്ച് സൂക്ഷിച്ച് ഉരസി കഴുകുക. വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ)വാളൻ പുളി ലായനിയിലോ (20 ഗ്രാം വാളൻ പുളി ഒരു ലീറ്റർ വെള്ളത്തിൽ പിഴിഞ്ഞ് അരിച്ച ലായനി അല്ലെങ്കിൽ പാക്കറ്റിൽ കിട്ടുന്ന റ്റാമറിന്റ് പേസ്റ്റ് രണ്ട് ടേബിൾ സ്പൂൺ ഒരു ലീറ്റർ വെള്ളത്തിൽ)പയർ പത്ത് മിനിറ്റ് മുക്കിവച്ചശേഷം വെള്ളത്തിൽ പല ആവർത്തി കഴുകുക. കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം തുടച്ചിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ചുവപ്പു ചീര, പച്ച (വെള്ള) ചീര, സെലറി

തണ്ടിന്റെ ചുവടുഭാഗം വേരോടെ മുറിച്ചുകളഞ്ഞശേഷം വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ) വാളൻ പുളി ലായനിയിലോ (20 ഗ്രാം വാളൻ പുളി ഒരു ലീറ്റർ വെള്ളത്തിൽ പിഴിഞ്ഞ് അരിച്ച ലായനി അല്ലെങ്കിൽ പാക്കറ്റിൽ കിട്ടുന്ന റ്റാമറിന്റ് പേസ്റ്റ് രണ്ട് ടേബിൾ സ്പൂൺ ഒരു ലീറ്റർ വെള്ളത്തിൽ) വെണ്ടയ്ക്കയും , വഴുതനയും, വെള്ളരിയും പത്ത് മിനിറ്റ് മുക്കിവച്ച ശേഷം വെള്ളം തുടച്ചിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
വെണ്ടയ്ക്ക, വഴുതന, വെള്ളരി

തുണി കഴുകുന്ന ബ്രഷ് ഉപയോഗിച്ച് മൃദുവായി ഉരസി വെള്ളത്തിൽ പല ആവർത്തി കഴുകുക. വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ)വാളൻ പുളി ലായനിയിലോ (20 ഗ്രാം വാളൻ പുളി ഒരു ലീറ്റർ വെള്ളത്തിൽ പിഴിഞ്ഞ് അരിച്ച ലായനി അല്ലെങ്കിൽ പാക്കറ്റിൽ കിട്ടുന്ന റ്റാമറിന്റ് പേസ്റ്റ് രണ്ട് ടേബിൾ സ്പൂൺ ഒരു ലീറ്റർ വെള്ളത്തിൽ) വെണ്ടയ്ക്കയും, വഴുതനയും, വെള്ളരിയും പത്ത് മിനിറ്റ് മുക്കിവച്ച ശേഷം വെള്ളം തുടച്ചിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ഇഞ്ചി

ഇഞ്ചി പല ആവർത്തി വെള്ളത്തിൽ കഴുകിയ ശേഷം വെള്ളം വാർന്ന് പോകാൻ സുഷിരങ്ങൾ ഉള്ള പാത്രത്തിൽ ഒരു രാത്രി വച്ചശേഷം കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം തുടച്ചിട്ട് ഇഴയകന്ന കോട്ടൺ തുണിയിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഉപയോഗത്തിന് തൊട്ടുമുൻപ് തൊലി ചുരണ്ടിക്കളഞ്ഞ് ഒരിക്കൽ കൂടി കഴുകിയിട്ട് പാചകം ചെയ്യുക
0 Comments