അത്യാധുനിക സംവിധാനങ്ങളോടെയുള്ള സൂപ്പര്‍കാര്‍ രംഗത്തിറക്കി ചെറുപ്പക്കാരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് അബുദാബി പോലീസ്. ചെറുപ്പക്കാര്‍ക്ക് ആവേശമാകുന്ന ലൈകന്‍ ഹൈപ്പര്‍ സ്‌പോര്‍ട്‌സ് കാറിലൂടെ സുരക്ഷിതമായ ഡ്രൈവിങ്ങെന്ന ആശയം പ്രചരിപ്പിക്കാനാണ് പോലീസ് അധികാരികളുടെ ശ്രമം. 1.28 കോടി ദിര്‍ഹം (3.4 ദശലക്ഷം) ആണ് കാറിനായി മുടക്കിയിരിക്കുന്നത്.
ലെബനന്‍ കേന്ദ്രമായുള്ള 'ഡബ്ല്യു മോട്ടോഴ്‌സ്' ആണ് ഈ ലിമിറ്റഡ് എഡിഷന്‍ കാറിന്റെ നിര്‍മാതാക്കള്‍. ഇത്തരത്തിലുള്ള ഏഴെണ്ണം മാത്രമേ നിര്‍മിച്ചിട്ടുള്ളൂ. അത്യാധുനിക സംവിധാനങ്ങളും രൂപഭംഗിയുമുള്ള കാര്‍ അധികം വൈകാതെ തന്നെ വാഹനപ്രേമികള്‍ക്കായി പ്രദര്‍ശിപ്പിക്കാനും പദ്ധതിയുണ്ട്.
പ്രമുഖ ഷോപ്പിങ് മാളുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ കാര്‍ പ്രദര്‍ശനത്തിന് വെക്കും. അബുദാബിയില്‍ ചിത്രീകരിച്ച ഹോളിവുഡ് ചിത്രം 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7'ലെ താരങ്ങളിലൊന്നാണ് ഈ പുതുമുഖമെന്നതും സവിശേഷതയാണ്.
ഗതാഗത സുരക്ഷിതത്വത്തിനായി പോലീസ് നടത്തുന്ന ഉദ്യമങ്ങളില്‍ ചെറുപ്പക്കാരുടെ സഹകരണം ഉറപ്പാക്കുന്നതരത്തിലുള്ള പരിപാടികളാണ് സംഘടിപ്പിക്കുക. ചെറുപ്പക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ സുരക്ഷിത യാത്രയുടെ പ്രസക്തി വിളിച്ചോതുന്നതിനായി കാര്‍ ഉപയോഗപ്പെടുത്തുമെന്ന് അബുദാബി ട്രാഫിക് പോലീസിലെ ഗതാഗത സുരക്ഷാവിഭാഗം മേധാവി ക്യാപ്റ്റന്‍ അഹമ്മദ് അബ്ദുല്ല അല്‍ മുഹൈരി വ്യക്തമാക്കി. അപകടങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, ഗതാഗത നിയമങ്ങള്‍, അപകട സാധ്യതകള്‍ തുടങ്ങിയവയെ ക്കുറിച്ചും ബോധവത്കരണം നടത്തും. വില അല്പം കൂടുതലാണെങ്കിലും ലക്ഷ്യം കാണാനാകുമെന്നുതന്നെയാണ് പോലീസ് അധികൃതരുടെ വിശ്വാസം.

0 Comments