തുരന്തോ എക്‌സ്പ്രസിലെ യാത്ര പശ്ചാത്തലമാക്കി പ്രഭു സോളമന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ധനുഷിന്റെ നായികയായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. എന്നും പരീക്ഷണ സിനിമകളുടെ ഭാഗമായി സഞ്ചരിക്കുന്ന പ്രഭു സോളമന്റെ മൈനയും, കുംകിയും, കായലും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. ഇതാദ്യമായാണ് ധനുഷിനെ നായകനാക്കി അദ്ദേഹം സിനിമയെടുക്കുന്നത്.
ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് തുരന്തോ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്ന ഒരു പയ്യന്റെ കഥയാണ് ഈ ചിത്രം. ട്രെയിനിലെ പാന്‍ട്രി ജീവനക്കാരന്റെ റോളാണ് ധനുഷിന്. ഓരോ സിനിമയിലും പുതുമുഖങ്ങളെ വച്ച് മാത്രം പരീക്ഷണം നടത്തുന്ന പ്രഭുസോളമന്‍ ധനുഷിന്റെ പ്രകടനം കണ്ടാണ് തന്റെ സിനിമയില്‍ നായകനാക്കിയത്. ജൂലായില്‍ ഷൂട്ടിങ് തുടങ്ങും. തെലുങ്കില്‍ ഹരികഥ, തമിഴില്‍ പാമ്പു സട്ടൈ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച കീര്‍ത്തി സുരേഷ് ശിവകാര്‍ത്തികേയന്റെ നായികയായി രജനി മുരുകനില്‍ അഭിനയിച്ചുവരുകയാണ്.

0 Comments