Subscribe Us

ടിവിയെ പേഴ്‌സണല്‍ കമ്പ്യൂട്ടറാക്കാന്‍ ഐബാള്‍ സ്‌പ്ലെന്‍ഡോ

മെമ്മറി സ്റ്റിക്കില്‍ ഒരു വിന്‍ഡോസ് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍; ഇന്ത്യയില്‍ വില 8,999 രൂപ 

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് അധിഷ്ഠിതമായ മിനി പേഴ്‌സണല്‍ കമ്പ്യൂട്ടറാണ് ഐബാള്‍ സ്‌പ്ലെന്‍ഡോ. ഒരു മെമ്മറി സ്റ്റിക്കിന്റെ വലിപ്പമുള്ള ഉപകരണം. അതുപയോഗിച്ച് ടെലിവിഷനെ പേഴ്‌സണല്‍ കമ്പ്യൂട്ടറോ സ്മാര്‍ട്ട് ടിവിയോ ഒക്കെ ആയി മാറ്റാം.

ജൂലായ് ആദ്യം ഇന്ത്യന്‍ വിപണിയിലെത്തുന്ന ഐബാള്‍ സ്‌പ്ലെന്‍ഡോ ( iBall Splendo ), ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ലഭ്യമാകും. 8,999 രൂപയാണ് വില. കമ്പനിയുടെ ഒരുവര്‍ഷം വാറണ്ടിയുമായാണ് ഉപകരണത്തിന്റെ വരവ്. 

പോക്കറ്റിലൊതുങ്ങുന്ന വലിപ്പമേയുള്ളൂ ഈ മിനി പിസിക്ക്. ഇന്റല്‍ ക്വാഡ്-കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഐബാള്‍ സ്‌പ്ലെന്‍ഡോ വിന്‍ഡോസ് 8.1 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 2 ജിബി റാമും 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമുണ്ട്. 

ടിവിയിലെ എച്ച്ഡിഎംഐ ഇന്‍പുട്ടില്‍ ഈ ഉപകരണം പ്ലഗ്ഗ് ചെയ്യുകയേ വേണ്ടൂ, മാന്ത്രികവിദ്യയാലെന്നപോലെ ടിവി ഒരു വിന്‍ഡോസ് പിസി ആയി മാറും. എച്ച്ഡി ഗ്രാഫിക്‌സ്, മള്‍ട്ടി-ചാനല്‍ ഡിജിറ്റല്‍ ഓഡിയോ, ഒരു മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, സാധാരണ യുഎസ്ബി പോര്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.0 തുടങ്ങിയ ഫീച്ചറുകളും ഐബാള്‍ സ്‌പ്ലെന്‍ഡോയിലുണ്ട്. 

ടിവിയുമായി ബന്ധപ്പെട്ട മികച്ച മള്‍ട്ടിമീഡിയ, ഇന്റര്‍നെറ്റ് അനുഭവം പ്രദാനം ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമാണ് ഐബാള്‍ സ്‌പ്ലെന്‍ഡോയെന്ന്, ഐബാള്‍ ഡയറക്ടര്‍ സന്ദീപ് പരസ്രാംപൂരിയ പറഞ്ഞു. 

മെമ്മറി സ്റ്റിക്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്ന ആശയത്തിന്റെ ചുവടുപിടിച്ച് ഗൂഗിള്‍ കഴിഞ്ഞ ഏപ്രിലില്‍ അസുസ് ക്രോംബിറ്റ് അവതരിപ്പിച്ചിരുന്നു. ഏത് ഡിസ്‌പ്ലേയില്‍ ക്രോംബിറ്റ് ഘടിപ്പിച്ചാലും അതൊരു പേഴ്‌സണല്‍ കമ്പ്യൂട്ടറായി മാറും എന്നതാണ് പ്രത്യേകത.

Post a Comment

0 Comments

CLOSE ADS


CLOSE ADS