റിയാദ്: മുസ്ലിങ്ങളുടെ പുണ്യനഗരമായ മെക്കയില്‍ സൗദി അറേബ്യ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ നിര്‍മിക്കുന്നു. 'അബ്രാജ് കുടായ്' എന്ന പേരില്‍ വരാന്‍പോകുന്ന ഹോട്ടലിന് 45 നിലകളാണുണ്ടാവുക.
14 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലായി പതിനായിരം മുറികളുള്ള ഹോട്ടലിന് 350 കോടി ഡോളറാണ്(ഏകദേശം 22385 കോടി രൂപ) െചലവു പ്രതീക്ഷിക്കുന്നത്. 70 റെസ്റ്റോറന്റുകളും നാല് ഹെലിപ്പാഡുകളും ഹോട്ടലില്‍ ഉണ്ടാകും. മുറികളിലേറെയും ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ സൗകര്യമുള്ളവയാകും. ബസ് സ്റ്റേഷന്‍, ഷോപ്പിങ് മാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, വിശ്രമസ്ഥലങ്ങള്‍ എന്നിവ ഹോട്ടലിലുണ്ടാകും.
ദര്‍ അല്‍-ഹന്‍ദാസ ഗ്രൂപ്പാണ് ഹോട്ടല്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മെക്കയുടെ മധ്യമേഖലയായ മനാഫിയയിലായിരിക്കും ഹോട്ടല്‍ പണിയുക. സൗദി ധനമന്ത്രാലയം നേരിട്ടാണ് നിര്‍മാണത്തിനായി ഫണ്ട് അനുവദിക്കുന്നത്.

0 Comments