മൈക്രോസോഫ്റ്റിന്റെ പുതിയ തലമുറ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് 10 അടുത്ത മാസം പുറത്തിറങ്ങും. നിലവിലുള്ള വിന്‍ഡോസ് യൂസര്‍മാര്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10 ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.
വിന്‍ഡോസ് 10 ലോടുന്ന ടാബ്‌ലറ്റുകളും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും ജൂലായ് 29 ന് വിപണിയിലെത്തുമെന്ന്, വിന്‍ഡോസിന്റെ ചുമതലയുള്ള മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ടെറി മൈയേഴ്‌സണ്‍ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.
സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 'എക്‌സ്‌ബോക്‌സ്' ( Xbox ) ഗെയിം കണ്‍സോളുകള്‍ക്കും ആവശ്യമായ വിന്‍ഡോസ് 10 കിറ്റുകള്‍ പിന്നാലെയെത്തും.
മൈക്രോസോഫ്റ്റിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാണ് വിന്‍ഡോസ് 10 ന്റെ വരവെന്ന് വിലയിരുത്തപ്പെടുന്നു. വിന്‍ഡോസിന്റെ അവസാനത്തെ പതിപ്പാകും വിന്‍ഡോസ് 10 എന്നും, ഇനി പുതിയ വിന്‍ഡോസ് പതിപ്പുകള്‍ ഉണ്ടാകില്ലെന്നും കമ്പനി ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.
ടച്ച് ഇന്റര്‍ഫേസോടുകൂടിയ വിന്‍ഡോസ് 8 ഒഎസിന് ഉപയോക്താക്കളില്‍നിന്ന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. വിന്‍ഡോസ് 7 ഉപയോഗിക്കുന്ന പലരും അത് അപ്‌ഗ്രേഡ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ഈ പശ്ചാത്തലത്തില്‍, വിന്‍ഡോസ് 7 ലുള്ള ചില ജനപ്രിയ ഫീച്ചറുകള്‍ വിന്‍ഡോസ് 10 ല്‍ മൈക്രോസോഫ്റ്റ് കുടിയിരുത്തുമെന്ന് കരുതപ്പെടുന്നു.
ലോകമെങ്ങും 190 രാജ്യങ്ങളിലായി 150 കോടി ആളുകള്‍ വിന്‍ഡോസ് ഉപയോഗിക്കുന്നുണ്ട്. അവര്‍ക്കായി ഒരു പുതിയ തലമുറ വിന്‍ഡോസ് ലഭ്യമാക്കാന്‍ പാകത്തിലാണ് വിന്‍ഡോസ് 10 ഞങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത് - ടെറി മൈയേഴ്‌സണ്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന രൂപത്തില്‍ പരിചിതമായ സ്റ്റാര്‍ട്ട് മെനു വിന്‍ഡോസ് 10 ല്‍ തിരികെ കൊണ്ടുവന്നിട്ടുണ്ട് - മൈയേഴ്‌സണ്‍ അറിയിച്ചു.
മൈക്രോസോഫ്റ്റിന്റെ ശബ്ദസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന 'കോര്‍ട്ടാന' ( Cortana ) എന്ന വെര്‍ച്വല്‍ സഹായിയെ, പുതിയ 'എഡ്ജ്' ( Edge ) ബ്രൗസറില്‍ കുടിയിരുത്തിയിട്ടുണ്ട് എന്നതാണ് വിന്‍ഡോസ് 10 ലെ മറ്റൊരു സവിശേഷത. ഇതുവരെ മൈക്രോസോഫ്റ്റിന്റെ ഫോണുകളില്‍ മാത്രമാണ് കോര്‍ട്ടാന ലഭ്യമായിരുന്നത്. എക്‌സ്‌ബോക്‌സില്‍ നിന്ന് ഗെയിമുകള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോക്കോ ടാബിലേക്കോ സ്ട്രീം ചെയ്യാന്‍ സഹായിക്കുന്ന പുതിയൊരു ആപ്പ് വിന്‍ഡോസ് 10 ലുണ്ടാകും.
സ്‌കൂള്‍ കുട്ടികള്‍ മുതല്‍ ഐ.ടി. വിദഗ്ധര്‍ വരെ, വ്യത്യസ്ത വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ പാകത്തിലുള്ള ഏഴു വകഭേദങ്ങളായാകും വിന്‍ഡോസ് 10 എത്തുകയെന്ന് മൈക്രോസോഫ്റ്റ് ഇതിനകം സൂചിപ്പിച്ചിരുന്നു.
വിന്‍ഡോസ് 10 ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്നാണ് ടെക് നിരീക്ഷകര്‍ കരുതിയിരുന്നത്. ഇത്തരം നിഗമനങ്ങള്‍ തെറ്റിച്ചുകൊണ്ടാണ് മൈക്രോസോഫ്റ്റ് റിലീസിങ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് മുതലായ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആധിപത്യമുള്ള ടാബ്‌ലറ്റ് രംഗത്ത് ചുവടുറപ്പിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ 'അവസാനത്തെ അവസര'മാണ് വിന്‍ഡോസ് 10 ന്റെ അവതരണമെന്ന് നിരീക്ഷകര്‍ പറയുന്നു.

0 Comments