Subscribe Us

പിസ രക്ഷിച്ചത് നാലു ജീവന്‍


ഫ്ലോറിഡ: പിസ ആരോഗ്യത്തിന് നല്ലതാണോ എന്നു വ്യക്തമല്ല. എന്നാല്‍, ഫ്ലോറിഡക്കാരി ചെറില്‍ ട്രെഡ്‌വെയുടെയും മൂന്ന് മക്കളുടെയും ജീവന്‍ കാത്തത് ഒരു പിസയാണ്.

തന്നെയും മൂന്ന് മക്കളെയും വീട്ടില്‍ ബന്ദികളാക്കിയ കാമുകന്‍ എതന്‍ നിക്കേഴ്‌സണിന്റെ അടുത്ത് നിന്നാണ് പിസ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കാട്ടിയ ചെറിയ ബുദ്ധിവഴി ചെറില്‍ രക്ഷപ്പെട്ടത്. മക്കളെ സ്‌കൂളില്‍ നിന്ന് കൂട്ടിവരുംവഴിയാണ് നിക്കേഴ്‌സണ്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബന്ദിയാക്കിയത്. ചെറിലിന്റെ മൊബൈല്‍ ഫോണും നിക്കേഴ്‌സണ്‍ പിടിച്ചുവച്ചു. എന്നാല്‍, സ്‌കൂള്‍ വിട്ടുവന്ന മക്കള്‍ക്ക് നല്‍കാന്‍ പിസ ഓര്‍ഡര്‍ ചെയ്യണമെന്ന കാമുകിയുടെ അഭ്യര്‍ഥനയ്ക്ക് നിക്കേഴ്‌സണ്‍ വഴങ്ങി. ഫോണ്‍ വഴി പിസ ഹട്ടില്‍ നിന്ന് പിസ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ചെറില്‍ ഒരു വിരുത് കാട്ടി. അഭിപ്രായം രേഖപ്പെടുത്താനുള്ള സ്ഥലത്ത് ചെറില്‍ ടൈപ്പ് ചെയ്തത് ഇങ്ങിനെ: പ്ലീസ് ഹെല്‍പ്, ഗെറ്റ് 911 ടു മീ, 911 ഹോസ്‌റ്റേജ് ഹെല്‍പ്.

സ്ഥിരം കസ്റ്റമറായ ചെറിലിന്റെ വിചിത്രമായ സന്ദേശം കണ്ടതോടെ പിസ ഹട്ടിലെ ജീവനക്കാര്‍ക്ക് അപകടം മണത്തു. അവര്‍ ഉടനെ ഹൈലാന്‍ഡ് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി നിക്കേഴ്‌സനെ പിടികൂടുകയും ചെയ്തു.

Post a Comment

0 Comments

CLOSE ADS


CLOSE ADS