മുംബൈ: തന്നെ ഭൂതകാലം പറഞ്ഞ് ചിലര്‍ അവഗണിക്കുന്നുവെന്ന് സണ്ണി ലിയോണ്‍. ബോളിവുഡില്‍ ഇപ്പോഴും വേര്‍തിരിവ് നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി താന്‍ നേരിടുന്ന അവഗണനയ്‌ക്കെതിരെ തുറന്നടിച്ചത്. തന്റെ പുതിയ ചിത്രമായ കുച്ച് കുച്ച് ലോച്ചാ ഹെ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സണ്ണി ലിയോണ്‍. തന്റെ ഭൂതകാലം മനസില്‍വച്ച് തന്നെ ചിലര്‍ ചിത്രങ്ങളിലേക്ക് വിളിക്കുന്നില്ല. തനിക്ക് അഡല്‍റ്റി മൂവികളില്‍ മാത്രമേ അഭിനയിക്കാനറിയൂ എന്നാണ് ഇക്കൂട്ടരുടെ ധാരണ-സണ്ണി പറഞ്ഞു.
എന്നാല്‍ ഇന്‍ഡസ്‌ട്രിയില്‍ ചിലര്‍ തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് ഇറോട്ടിക്ക് കണ്ടന്റുകള്‍ ഇഷ്‌ടമാണ്. എന്നാല്‍ അവര്‍ അത് തുറന്നു പറയാന്‍ തയ്യാറാകില്ല. പക്ഷേ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ സ്‌ഥിതി വ്യത്യസ്‌തമാണ്. ഇന്ത്യക്കാര്‍ ഈ മനോഭാവം തുടരുന്നതിനാലാണ് തന്നെ ഭൂതകാലത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
കുച്ച് കുച്ച് ലോച്ചാ ഹെ റിലീസിന് മുന്നോടിയായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ സണ്ണി കഴിഞ്ഞ ദിവസം ഐ.പി.എല്‍ മത്സരവേദിയിലും എത്തിയിരുന്നു.

0 Comments