മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ് നമ്മുടെ നാട്ടില്‍. എന്നാല്‍ മനുഷ്യരും മൃഗങ്ങള്‍ക്കും മാത്രമല്ല ഈ കാലാവസ്ഥാമാറ്റം ഉള്‍ക്കൊള്ളാനാവാത്തത് നമ്മുടെ സന്തതസഹചാരികളായ മറ്റൊരു കൂട്ടരുമുണ്ട് വാഹനങ്ങള്‍. ചാറ്റല്‍ മഴയിലൂടെ കുടചൂടിയുള്ള നടപ്പുപോലെ പലര്‍ക്കും ആസ്വാദ്യകരമാണ് മഴയിലൂടെയുള്ള ഡ്രൈവിംഗ്. ഗ്ളാസുകള്‍ ഉയര്‍ത്തി, വൈപ്പറിന്റെ താളാത്മകമായ ചലനത്തിലൂടെ മഴയില്‍ കുതിര്‍ന്ന റോഡു കണ്ട് നേരിയ ശബ്ദത്തില്‍ സംഗീതവും ആസ്വദിച്ച് യാത്രചെയ്യാം.പക്ഷേ ഒന്നുചിന്തിക്കുക, ഏറ്റവുമധികം വാഹന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മഴക്കാലത്താണ്. അല്‍പ്പം ശ്രദ്ധിച്ചാല്‍ മഴക്കാലത്തെ അപകടങ്ങള്‍ ഒഴിവാക്കി ആഹ്ളാദക്കാലമാക്കി മാറ്റാന്‍ കഴിയും. മഴക്കാലത്തെ നേരിടാന്‍ നമ്മള്‍ തയ്യാറെടുക്കുന്നതുപോലെ വാഹനങ്ങളെയും തയ്യാറെടുപ്പിക്കുകയെന്നതാണ്. ബ്രേക്കുകള്‍ക്കും മറ്റ് സുരക്ഷാ സംവിധാനങ്ങളുടെയുമൊക്കെ പ്രവര്‍ത്തനം മഴക്കാലത്ത് പ്രവചനാതീതമാകും.എന്തൊക്കെ പ്രാഥമികമായി ശ്രദ്ധിക്കണമെന്ന് ഒന്ന് നോക്കാം
വൈപ്പര്‍ വൈപ്പറുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അസാധാരണ ശബ്ദം ഉണ്ടോ?. എതായാലും വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് തന്നെ വാഹനങ്ങളിലെ വൈപ്പര്‍ ബ്ലേഡുകള്‍ ഒന്ന് പരിശോധിക്കാം. വൈപ്പര്‍ ബ്ലേഡുകള്‍ തേഞ്ഞിട്ടുണ്ടെങ്കില്‍ മാറാന്‍ താമസിക്കരുത്. കനത്തമഴയില്‍ വൈപ്പര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലുള്ള ബുദ്ധിമുട്ട് പറഞ്ഞറിയിക്കേണ്ടല്ലോ?
ബ്രേക്ക് വെള്ളംകെട്ടി നില്‍ക്കുന്ന റോഡിലൂടെയുള്ള ഡ്രൈവിംഗ് ബ്രേക്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്. റോഡിലിറങ്ങുന്നതുനു മുമ്പ് ബ്രേക്ക് നല്ലപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. ബ്രേക്ക് ലൈറ്റുകളും ഫോഗ് ലൈറ്റുകളും ഫ്യൂസ് ആയിട്ടില്ലെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. പരാമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് നല്ലത് കൂടാതെ പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്‌സിലറേറ്റര്‍ അയച്ച് വേഗം നിയന്ത്രിക്കുന്നതാണ് ഉത്തമം. എബിഎസ് ബ്രേക്കുള്ള വാഹനങ്ങളുടെ ഗുണം പ്രയോജനപ്പെടുന്നത് മഴക്കാലത്താണ്. ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം സഡന്‍ ബ്രേക്കില്‍ നിര്‍ത്തുമ്പോളുള്ള നിയന്ത്രണം നഷ്ടമാവല്‍ തടയും. ബ്രേക്ക് ലൈനിലെ ഫ്ളൂയിഡ് മര്‍ദ്ദം വാല്‍വുകള്‍ പ്രവര്‍ത്തിപ്പിച്ച് കണ്‍ട്രോള്‍ യൂണിറ്റ് ക്രമീകരിക്കുന്നതിനാല്‍ ടയര്‍ നിശ്ചലമായി വാഹനം നിരങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കാനാകും. ടയര്‍ ടയറുകളും തേഞ്ഞതല്ലെന്നും ഇവയില്‍ വേണ്ടത്ര കാറ്റുണ്ടെന്നും ഉറപ്പുവരുത്തുക. കാരണം റോഡിലെ നനവും മറ്റ് വാഹനങ്ങള്‍ വീഴ്ത്തുന്ന എണ്ണപ്പാടുകള്‍ മഴപെയ്യുന്നതോടെ അപകട കെണികളാകാറുണ്ട്. വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. മുന്‍പിലുള്ള വാഹനം പെട്ടെന്ന് ബ്രേക്കിട്ടാല്‍ അത് അപകടത്തിനു കാരണമാകും. കൂടാതെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലൂടെ ഏറ്റവും സാവധാനം വാഹനം ഓടിക്കുക.
ഹെഡ്‌ലൈറ്റുകള്‍ യാത്രപുറപ്പെടുന്നതിന് മുമ്പ് ഹെഡ്‌ലൈറ്റുകള്‍ പരിശോധിക്കുക. അത്യാവശ്യത്തിനുള്ള ഫ്യൂസുകളും ബള്‍ബുകളുമൊക്കെ കൈയ്യില്‍ കരുതുക. ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള്‍ കത്തിക്കുന്നത് നല്ലതാണ്. ഹൈബീം ഉപയോഗിക്കരുത്. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതാണ് ഉത്തമം. വിന്‍ഡ് ഷീല്‍ഡിലെ ഈര്‍പ്പം എ സി ഉപയോഗിച്ച് ഡീഫോഗ് ചെയ്യാന്‍ മറക്കേണ്ട. എസി ഇല്ലാത്ത വാഹനത്തില്‍ വിന്‍ഡ് ഷീല്‍ഡ് തുടച്ചു വൃത്തിയാക്കുക. വിന്‍ഡ് ഷീല്‍ഡ് വാഷര്‍ ബോട്ടിലില്‍ അല്‍പ്പം ലിക്വിഡ് സോപ്പ് ചേര്‍ക്കുന്നത് നല്ലതാണ്. ഇരു വശങ്ങളിലും വയല്‍, തോട് എന്നിവയൊക്കെയുള്ള റോഡിലൂടെയാണ് മഴക്കാലത്ത് വാഹനം ഓടിക്കുന്നതെങ്കില്‍ വശങ്ങളിലേക്ക് അധികം ചേര്‍ന്ന് ഓടിക്കരുത്. ചില റോഡുകള്‍ ഇടിഞ്ഞു പോവാന്‍ സാധ്യതയുള്ളവയാണ്. പിന്നെ മറ്റൊരു പ്രധാനകാര്യം ട്രാഫിക് നിയമങ്ങള്‍ക്ക് മഴയെന്നോ വെയിലെന്നോയുള്ള വ്യത്യാസമില്ല. നിയമങ്ങള്‍ ഒരിക്കലും തെറ്റിക്കരുത്

0 Comments