ന്യൂഡല്‍ഹി: കാര്‍കയറ്റി ആളെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്‍ വീട്ടിലേക്ക് മടങ്ങി. സല്‍മാനെ
മുംബൈയിലെ വിചാരണക്കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചതിന് തൊട്ടു
പിന്നാലെ രണ്ടു ദിവസത്തേക്ക് ഇടക്കാല ജാമ്യവും അനുവദിച്ചതോടെയാണ് താരം
മടങ്ങിയത്.
സെഷന്‍സ് കോടതി വിധി പുറത്ത് വന്നതിന് തൊട്ടുപിന്നാലെ വൈകിട്ട് നാലു മണിയോടെയാണ് സല്‍മാന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. 2002 സെപ്‌റ്റംബര്‍ എട്ടിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. സല്‍മാന്‍ ഖാന്‍ ഓടിച്ചിരുന്ന കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നടപ്പാതയില്‍ കിടക്കുകയായിരുന്ന അഞ്ചു പേരുടെ മേല്‍ കാര്‍ ഇടിച്ചു കയറി. ഇതില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്‌തു.
സല്‍മാന് പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം വാദിച്ചു. സല്‍മാന് നടത്തുന്ന സാമൂഹ്യ സേവനങ്ങള്‍ കണക്കിലെടുക്കണമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ കുറയ്‌ക്കണമെന്നും പണം എത്രവേണമെങ്കിലും നല്‍കാമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി ചെവിക്കൊണ്ടില്ല.
ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 304(2) മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, 279 അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, 337 ജീവന്‍ അപകടത്തിലാക്കുംവിധം മുറിവുണ്ടാക്കല്‍, 338 ഗുരുതരമായി മുറിവുവരുത്തുക, 427 പൊതുസ്വത്ത് നശിപ്പിക്കും വിധമുള്ള കുറ്റം, മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് സെക്ഷന്‍ 34 എയും ബിയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, 181 ചട്ടം ലംഘിച്ച് വാഹനം ഓടിക്കല്‍, 185 മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിക്കല്‍ എന്നിവ പ്രകാരമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

0 Comments