ജ്‌ഞാനപീഠ പുരസ്‌ക്കാരജേതാവ് എംടി വാസുദേവന്‍നായരുടെ ലോകപ്രശസ്‌തകൃതി രണ്ടാമൂഴത്തിന്റെ സിനിമാരൂപം മലയാളത്തിന് നഷ്‌ടമാകുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്ന സിനിമ മല്ലൂസിനെ വെട്ടിയൊഴിഞ്ഞ് ബോളിവുഡിലേക്കും ഹോളിവുഡിലേക്കും ചേക്കേറിയതായിട്ടാണ് വിവരം. ഇന്ത്യന്‍ ഇംഗ്‌ളീഷ് ചിത്രമായി ലോകം മുഴുവനുമുള്ള പ്രേക്ഷകന് മുന്നിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായും തിരക്കഥാരചന തുടങ്ങിയെന്നുമാണ് സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ഏറ്റവും ഒടുവിലത്തെ ഊഹാപോഹങ്ങളിലാണ് സിനിമ ഇംഗ്‌ളീഷിലും ഹിന്ദിയിലുമായി ഒരുക്കുന്നതായി കേള്‍ക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയ്‌ക്കായി എംടി യ്‌ക്ക് വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത് കോടികള്‍ ആണെന്നും അഡ്വാന്‍സായി 25 ലക്ഷം കയ്യില്‍ കിട്ടിയെന്നുമൊക്കെയാണ് വിവരം. അതേസമയം സിനിമയുടെ ഒരു സൂചനയും അണിയറക്കാരോ എംടിയോ നല്‍കിയിട്ടില്ലെങ്കിലും അകത്തളങ്ങളില്‍ കേള്‍ക്കുന്ന വര്‍ത്തമാനങ്ങളിലെ ഏറ്റവും വലിയ വിശേഷം ചിത്രത്തില്‍ സാക്ഷാല്‍ ബിഗ് ബി അമിതാഭ് 'ഭീഷ്‌മരെ' അവതരിപ്പിക്കുന്നെന്നും മോഹന്‍ലാല്‍ ഭീമനാകുമെന്നതുമാണ്. സിനിമ നിര്‍മ്മിക്കുന്നതും സംവിധാനം ചെയ്യുന്നതും ആരാണെന്ന കാര്യത്തില്‍ വിവരങ്ങളില്ല.
വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പോലെ മഹാഭാരതത്തിലെ ഭീമന്റെ ആത്മസംഘര്‍ഷങ്ങള്‍ നിറഞ്ഞ എംടിയുടെ കൃതി ലോകോത്തരവും പ്രശസ്‌തവുമാണ്. ഇത് സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് അനേകം വാര്‍ത്തകള്‍ ഇതിനകം മലയാളത്തില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. താന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് മെഗാതാരം മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ രണ്ടാമൂഴത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നും കേട്ടു. എന്നാല്‍ ഒന്നും നടന്നില്ലെന്ന് മാത്രം. അങ്ങിനെയിരിക്കെയാണ് അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള വിശേഷം.

0 Comments