Subscribe Us

മത്സരത്തിന് റെനോയും; വിപണി പിടിക്കാന്‍ ക്വിഡ്‌

 ചെന്നൈ: ചെറുകാറുകളുടെ വിപണിയില്‍ ഇന്ത്യയിലെ സാധ്യത തിരിച്ചറിഞ്ഞ റെനോ ഈ രംഗത്തെ മത്സരം കടുപ്പിക്കാന്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു. ഈ വിഭാഗത്തിലെ ആദ്യ താരമായ ക്വിഡ് എന്ന പുതിയ മോഡലിന്റെ ആഗോളതലത്തിലെ അവതരണമാണ് ഫ്രഞ്ച് കമ്പനിയായ റെനോ ചെന്നൈയില്‍ നടത്തിയത്.

800 സി.സി. വിഭാഗത്തിലെ ഈ പുതിയ കാറിന്റെ വിവിധ വേരിയന്റുകള്‍ക്ക് മൂന്ന് ലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപ വരെയാണ് വില. സപ്തംബര്‍ നവംബറോടെ ക്വിഡ് വില്‍പ്പനയ്‌ക്കെത്തുമെന്ന് റെനോ ഗ്രൂപ്പ് ചെയര്‍മാനും സി.ഇ.ഒ.യുമായ കാര്‍ലോസ് ഖോസ് ന്‍ പുറത്തിറക്കല്‍ ചടങ്ങില്‍ പറഞ്ഞു. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജും കമ്പനി ഉറപ്പ് നല്‍കുന്നു. നിസാനുമായുള്ള സഖ്യത്തില്‍ സി.എം.എഫ്.എ പ്ലാറ്റ്‌ഫോമിലാണ് ക്വിഡിന്റെ നിര്‍മാണം.
 ഈ പ്ലാറ്റ്‌ഫോമിലിറങ്ങുന്ന ആദ്യ കാറാണ് ക്വിഡ്. മാരുതി ആള്‍ട്ടോ, ഹ്യുണ്ടായ് ഇയോണ്‍ തുടങ്ങിയവയോടായിരിക്കും ക്വിഡിന് മത്സരിക്കേണ്ടി വരിക. പുതുമയുള്ള ഫീച്ചറുകള്‍, സ്‌റ്റൈല്‍, യാത്രാ സുഖം, താങ്ങാവുന്ന വില എന്നിവ ഒത്തുചേരുന്നതാണ് പുതിയ കാറെന്ന് കാര്‍ലോസ് ഖോന്‍ വ്യക്തമാക്കി. എസ്.യു.വി.യുടെ പ്രതീതി തോന്നിപ്പിക്കുന്ന രീതിയിലാണ് രൂപകല്പന. ചെന്നൈയിലായിരിക്കും പ്രധാനമായും കാറിന്റെ നിര്‍മാണം. ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
ഇന്ത്യന്‍ ചെറുകാറുകള്‍ക്ക് അവകാശപ്പെടാനാകാത്ത സൗകര്യങ്ങളുള്ള കാര്‍ എന്നാണ് റെനോ, ക്വിഡിനെ വിശേഷിപ്പിക്കുന്നത്. ബ്ലൂടൂത്ത്, കൈകൊണ്ട് തൊടാതെ ഫോണ്‍ ചെയ്യാനുള്ള സൗകര്യം, ഏഴ് ഇഞ്ച് സ്‌ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം എന്നിവയുണ്ട്. 3.68 മീറ്റര്‍ നീളവും 1.58 മീറ്റര്‍ വീതിയുമാണ് ക്വിഡിനുള്ളത്. 180 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഉയര്‍ന്ന ബൂട്ട് സ്‌പെയ്‌സാണുള്ളത്. സി ഷേപ്പുള്ള ക്രോം ട്രിമ്മോടെയുള്ള ഹെഡ്‌ലൈറ്റ് കമ്പനിയുടെ പുതിയ ലൈറ്റിങ് സിഗ്‌നേച്ചറിന്റെ ഭാഗമാണ്. വിതരണശൃംഖല അടുത്ത വര്‍ഷത്തോടെ ഇരട്ടിയാക്കുമെന്ന് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സുമിത് സാഹ്‌നി പറഞ്ഞു.

Post a Comment

0 Comments

CLOSE ADS


CLOSE ADS