Subscribe Us

ഒക്യുലസിന്റെ വി.ആര്‍.ഹെഡ്‌സ്റ്റ് റിഫ്റ്റ് അടുത്ത വര്‍ഷം

 വിനോദവ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉപകരണമാണ് ഒക്യുലസിന്റെ റിഫ്റ്റ് എന്ന വിര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ്

ദൃശ്യങ്ങള്‍ കണ്‍മുന്നില്‍ തെളിയുന്ന പ്രതീതി സൃഷ്ടിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍) സാങ്കേതികവിദ്യ രൂപമെടുത്തത് 1980 കളിലാണ്. എന്നാല്‍ ഉപയോഗിക്കാനുള്ള പരിമിതിയും വിര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങളുടെ വന്‍വിലയും കാരണം ഈ സാങ്കേതികവിദ്യയ്ക്ക് കാര്യമായ പ്രചാരം ലഭിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഒക്യുലസ് എന്ന അമേരിക്കന്‍ കമ്പനിയാണ് വിര്‍ച്വല്‍ റിയാലിറ്റിക്ക് ജനപ്രീതി നേടിക്കൊടുത്തത്.

ഒക്യുലസ് അവതരിപ്പിച്ച, തലയില്‍ ഹെല്‍മറ്റ് പോലെയണിയാവുന്ന വി.ആര്‍. ഹെഡ്‌സെറ്റിന്റെ ആദ്യമാതൃക പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി. ഈ അദ്ഭുത ഗാഡ്ജറ്റ് വിനോദവ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പലരും പ്രവചിച്ചു. സിനിമ, ഗെയിമിങ്, ആശയവിനിമയം എന്നിവയിലെല്ലാം ഒക്യുലസിന്റെ വി.ആര്‍. സെറ്റ് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

റിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഹെഡ്‌സെറ്റിന്റെ തുടര്‍ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 24 ലക്ഷം ഡോളര്‍ ക്രൗഡ്ഫണ്ടിങിലൂടെ സമാഹരിക്കാനും ഒക്യുലസിന് കഴിഞ്ഞു

 പ്രോജക്ടിന്റെ വമ്പന്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും വെറുതെയിരുന്നില്ല. 2014 ല്‍ ഇരുനൂറ് കോടി ഡോളര്‍ വില നല്‍ക ഫെയ്‌സ്ബുക്ക് ഒക്യുലസിനെ ഏറ്റെടുത്തു.

വ്യാപാരാടിസ്ഥാനത്തില്‍ ഒരു ഉത്പന്നം പോലും വിപണിയിലെത്തിക്കാത്ത കമ്പനി സ്വന്തമാക്കാനാണ് ഫെയ്‌സ്ബുക്ക് ഇത്രയും വലിയ തുക മുടക്കിയതെന്നോര്‍ക്കണം. അതില്‍നിന്ന് തന്നെ മനസിലാക്കാം ഒക്യുലസിന്റെ വിപണിസാധ്യത.

വീഡിയോ ഗെയിം നിര്‍മാതാക്കള്‍ക്ക് ഉപയോഗിക്കാനായി റിഫ്റ്റിന്റെ ഡെവലപ്പര്‍ വെര്‍ഷന്‍ മാത്രമേ ഇതുവരെ ഒക്യുലസ് പുറത്തിറക്കിയിരുന്നുള്ളൂ. ഇപ്പോഴിതാ ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം വന്നുകഴിഞ്ഞു. അടുത്തവര്‍ഷം മാര്‍ച്ചിനുള്ളില്‍ ഒക്യുലസ് റിഫ്റ്റിന്റെ വില്പന തുടങ്ങും.

വരുംദിവസങ്ങളില്‍ റിഫ്റ്റിന്റെ സാങ്കേതികവിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് ഒക്യുലസ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കുള്ളി
ല്‍ റിഫ്റ്റിന്റെ പ്രീ-ഓര്‍ഡര്‍ ബുക്കിങും ആരംഭിക്കും. 
ഒക്യുലസ് റിഫ്റ്റ് വരവ് പ്രഖ്യാപിച്ചതോടെ വി.ആര്‍. ഹെഡ്‌സെറ്റ് വിപണിയില്‍ വന്‍മത്സരം തന്നെ നടക്കുമെന്ന കാര്യം ഉറപ്പായി.

തായ്‌വാന്‍ കമ്പനിയായ എച്ച്.ടി.സിയുടെ വി.ആര്‍. ഹെഡ്‌സെറ്റ് ഈ വര്‍ഷമവസാനം വിപണിയിലെത്തുന്നുണ്ട്. വൈവ് എന്നാണ് എച്ച്.ടി.സിയുടെ വി.ആര്‍. ഹെഡ്‌സെറ്റിന്റെ പേര്.

മോര്‍ഫ്യൂസ്
എന്ന പേരില്‍ സോണിയും വി.ആര്‍. ഹെഡ്‌സെറ്റ് അടുത്തവര്‍ഷം വില്പനയ്‌ക്കെത്തിക്കും. മോര്‍ഫ്യൂസും വൈവും റിഫ്റ്റുമെല്ലാം ഒരേ സമയത്ത് വിപണിയിലെത്തുമ്പോള്‍ ഏതു തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിലാകും ഉപഭോക്താക്കള്‍. 

Post a Comment

0 Comments

CLOSE ADS


CLOSE ADS