ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍
ടെണ്ടുല്‍ക്കറുടെ വാഹനഭ്രമം പണ്ടേ പ്രസിദ്ധമാണ്. സച്ചിന്റെ ഇഷ്ട
ബ്രാന്‍ഡാണ് ബിഎംഡബ്ല്യു. സച്ചിന്റെ വാഹനഭ്രമം ഇപ്പോള്‍ ഒരു ബിഎംഡബ്ല്യു
നിര്‍മിക്കുന്നത് വരെയാണ് എത്തിയിരിക്കുന്നത്.
ഇന്ന് ചെന്നൈക്ക് സമീപമുള്ള മഹീന്ദ്ര വേള്‍ഡ് സിറ്റിയിലെ ബിഎംഡബ്ല്യു പ്ലാന്റില്‍ എത്തിയപ്പോഴാണ് സച്ചിന്‍ കാര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയായത്. ഒരു ബിഎംഡബ്ല്യു 5 സീരീസ് കാറിന്റെ അസംബ്ലിങ് ഘട്ടത്തില്‍ ബാറ്റിങ് ഇതിഹാസം തന്റെ കയ്യൊപ്പ് പതിക്കുകയായിരുന്നു. 'സച്ചിന്‍ എഡിഷന്‍' കാറും ബിഎംഡബ്ല്യു ഉടന്‍ പുറത്തിറക്കും. സച്ചിന്റെ കാറുകളെ കുറിച്ചുള്ള പരിജ്ഞാനം അളക്കാനായി 5 സീരീസിന് എത്ര പാര്‍ട്ട്‌സ് ഉണ്ടെന്ന പ്ലാന്റ് മാനേജര്‍ റോബര്‍ട്ട് ഫിറ്റ്‌റാങിന്റെ ചോദ്യത്തിന് 2800 എന്ന കൃത്യമായ മറുപടിയും അദ്ദേഹം നല്‍കി. ചെറുപ്പകാലത്ത് ഒരു ബിഎംഡബ്ല്യു സ്വന്തമാക്കാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നതായും സച്ചിന്‍ വെളിപ്പെടുത്തി.
കാറുകളെ ഏറെ സ്‌നേഹിക്കുന്ന സച്ചിന്റെ ഇഷ്ട വിനോദങ്ങളിലൊന്ന് മുംബൈ ഹൈവേയിലൂടെയുള്ള ലോങ് ഡ്രൈവുകളാണ്. ഫോര്‍മുല വണ്‍ ആരാധകന്‍ കൂടിയായ സച്ചിന് റേസിങ് ഇതിഹാസം മൈക്കേല്‍ ഷൂമാക്കറുമായും അടുത്ത സൗഹൃദമുണ്ട്. ഷൂമാക്കര്‍ സച്ചിന് ഒരു ഫെരാറി കാര്‍ സമ്മാനിച്ചിട്ടുണ്ട്.

0 Comments