Subscribe Us

ലക്ഷണം കാണുന്നതിന്‌ 13 വര്‍ഷം മുമ്പ്‌ അര്‍ബുദം തിരിച്ചറിയാം!

പതിയിരുന്ന്‌ ആക്രമിക്കുന്ന അര്‍ബുദത്തെയും ഇനി വരുതിയില്‍ നിര്‍ത്താന്‍ സാധിക്കും. അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന്‌ ഏകദേശം 13 വര്‍ഷം മുമ്പ്‌ തന്നെ രോഗത്തെ കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കാന്‍ ഒരു രക്‌തപരിശോധനയിലൂടെ സാധിക്കും!
യു.എസിലെ നോര്‍ത്ത്‌വെസേ്‌റ്റണ്‍ സര്‍വകലാശാലാ ഗവേഷകരാണ്‌ ആരോഗ്യപരിപാലന രംഗത്ത്‌ വിപ്ലവം സൃഷ്‌ടിക്കുന്ന കണ്ടെത്തലുമായി രംഗത്തു വന്നിരിക്കുന്നത്‌. മനുഷ്യ കോശങ്ങളില്‍ വരുന്ന സൂക്ഷ്‌മങ്ങളായ വ്യത്യാസങ്ങള്‍ തിരിച്ചറിയുന്നതിലൂടെയാണ്‌ അര്‍ബുദത്തെ കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കാന്‍ സഹായിക്കുന്നത്‌. ഇതിനായി രക്‌തപരിശോധന മതിയാവും.

ക്രോമസോമുകളിലെ ടെലോമിയറുകളില്‍ വരുന്ന മാറ്റമാണ്‌ അര്‍ബുദത്തെ കുറിച്ച്‌ 13 വര്‍ഷം മുമ്പേ മുന്നറിയിപ്പു നല്‍കാന്‍ സഹായിക്കുന്നത്‌. ഡിഎന്‍എ സ്‌ട്രിപ്പുകളുടെ അറ്റത്ത്‌ അടപ്പു പോലെയുളള ഭാഗമാണിത്‌. ഇവയുടെ വളര്‍ച്ച നിരീക്ഷിച്ചാല്‍ അര്‍ബുദ സാധ്യതയെ കുറിച്ച്‌ പറയാനാകുമെന്ന്‌ നിരവധി പരീക്ഷണങ്ങളിലൂടെ വ്യക്‌തമായതായും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു

Post a Comment

0 Comments

CLOSE ADS


CLOSE ADS