Subscribe Us

Student invents Device That Generates Electricity While You Walk




നടത്തത്തില്‍ നിന്ന് വൈദ്യുതി; യുവാവിന്റെ കണ്ടുപിടുത്തം ഐ.ഐ.ടിയിലേക്ക്



ആളുകള്‍ നടക്കുമ്പോ‍ഴും വാഹനങ്ങള്‍ ഓടുമ്പോ‍ഴുമെല്ലാം പാ‍ഴാകുന്ന ഊര്‍ജം വൈദ്യുതിയാക്കി മാറ്റുന്ന കണ്ടുപിടുത്തവുമായി വയനാട്ടില്‍ നിന്നുള്ള യുവാവ്. ബത്തേരി കുപ്പാടിയിലെ വെള്ളപ്ലാക്കല്‍ വീട്ടില്‍ ബാബു-കുഞ്ഞുമോള്‍ ദമ്പതികളുടെ മകനും മെക്കാനിക്കല്‍ എന്‍ജിനീയറിങ്​ വിദ്യാര്‍ഥിയുമായ ബിജോയ്​ ബാബുവിന്റേതാണ് ഈ കണ്ടുപിടുത്തം.

വളരെ ലളിതമാണ്​ബിജോയിയുടെ കണ്ടെത്തല്‍. ഒപ്പം ഏറ്റവും ചെലവ്​ കുറഞ്ഞതും. മനുഷ്യര്‍ നടക്കുമ്പോ‍ഴും വാഹനങ്ങള്‍ ഓടുമ്പോ‍ഴും എല്ലാമുണ്ടാകുന്ന മര്‍ദത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് ബിജോയ്​തെളിയിക്കുന്നു. പീസ്​ഇക്ട്രോഡുകള്‍ എന്നു പേരിട്ട മെറ്റല്‍ കഷണങ്ങളില്‍ മര്‍ദം വ‍ഴി വൈദ്യുതി ഉല്‍പാദിപ്പിച്ച് ഇത് ബാറ്ററിയില്‍ സൂക്ഷിയ്ക്കുന്ന വളരെ ലളിതമായ സംവിധാനമാണിത്​. സൗരോര്‍ജ പാനലുകളെക്കാള്‍ ലാഭകരമാണ് ഈ വിദ്യവെന്ന് ബിജോയ്​ അവകാശപ്പെടുന്നു.

റെയില്‍വെ പ്ലാറ്റ്ഫോമുകളിലും തിരക്കേറിയ റോഡുകളിലുമെല്ലാം ഈ സംവിധാനം നടപ്പാക്കിയാല്‍ തെരുവു വിളക്കുകള്‍ക്കായി ചെലവ‍ഴിയ്ക്കുന്ന വൈദ്യുതി ലാഭിയ്ക്കാന്‍ ക‍ഴിയും. തമി‍ഴ്നാട് നാമക്കലിലെ ജ്ഞാനമണി എന്‍ജിനീയറിങ്​കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്, ബിജോയ്. തന്റെ കണ്ടുപിടുത്തം അവതരിപ്പിയ്ക്കാന്‍, ഡല്‍ഹിയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്​ടെക്നോളജിയില്‍ നിന്നു ക്ഷണം ലഭിച്ചതിന്റെ ആവേശത്തിലാണ് ബിജോയി ഇപ്പോള്‍. രണ്ടു വര്‍ഷമായി കോളജിലെ മികച്ച വിദ്യാര്‍ഥിയ്ക്കുള്ള മെഡലും ബിജോയിയുടെ പേരിലാണ്​. കോളജിലെ ഡിപ്പാര്‍ട്മെന്റ് ഡീന്‍ അശോക്​രാജ്കുമാറിന്റെ മേല്‍നോട്ടത്തിലാണ്​ബിജോയ്​തന്റെ കണ്ടുപിടുത്തം നടത്തിയത്.

 

Post a Comment

0 Comments

CLOSE ADS


CLOSE ADS