മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം നായികയാകുവാന്‍ അനുയോജ്യരായ മുഖങ്ങള്‍ ഒരുപാടുണ്ടായിരുന്നു 80കളിലും 90കളിലും. എന്നാല്‍ 2000മായപ്പോഴേക്കും അക്കാലത്തെ ചെറുപെണ്‍കുട്ടികളായ നായികമാര്‍ക്കൊപ്പം ലാലേട്ടനും മമ്മൂക്കയും പാടിയഭിനയിച്ചപ്പോള്‍ പലരും പുരികമൊന്നു ചുളിച്ചിട്ടുണ്ട് .
2013ല്‍ ലാല്‍ജോസിന്റെ ‘ഇമ്മാനുവല്‍ എത്തിയപ്പോള്‍ നമ്മുടെ ധാരണകള്‍ മാറിത്തുടങ്ങി. ഇമ്മാനുവലിന്റെ ഭാര്യയായ ആനിയെ കണ്ടപ്പോഴായിരുന്നു അത്. ആനിയായിയെത്തിയ റീനു മാത്യൂസ് പിന്നീട് പ്രെയ്‌സ് ദി ലോര്‍ഡ്, സപ്‌തമശ്രീ തസ്‌കര എന്നിവയിലൊക്കെ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ നമ്മള്‍ ചോദിച്ചു തുടങ്ങി എന്നാണ് ഇനി ലാലേട്ടനൊപ്പം അഭിനയിക്കുന്നതെന്ന് ആ ചോദ്യത്തിനുത്തരം നല്‍കിയത് സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. ‘ എന്നും എപ്പോഴും എന്ന ലാലേട്ടന്‍ സിനിമയിലെ കല്യാണിയിലൂടെ. റീനു മാത്യൂസ് പുതിയ വിശേഷങ്ങളുമായി മനോരമ ഓണ്‍ലൈനിനോടൊപ്പം...
0 Comments