Subscribe Us

സ്വീറ്റ് റാസ്‌ക്കല്‍

 'ഭാസ്‌കര്‍ ദ റാസ്‌കല്‍' പ്രേക്ഷകരുടെ സ്വീറ്റ് റാസ്‌കലാകുന്നു. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ച്‌ലര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും സംവിധായകന്‍ സിദ്ധിക്കും ഒന്നിച്ച ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിഷുക്കാലം പിന്നിട്ട ഈ ചിത്രം കുടുംബ പ്രേക്ഷകരെയാണ് ഏറെ ആകര്‍ഷിച്ചത്. കുടുംബ സദസ്സിനും ഒപ്പം മമ്മൂട്ടി എന്ന മെഗാ സ്റ്റാറിന്റെ സ്റ്റൈലിഷ് ആക്ഷന്‍ സീനുകള്‍ ആസ്വദിക്കാന്‍ തീയറ്ററില്‍ എത്തുന്ന ആരാധകരേയും ഈ ചിത്രം ഒരുപോലെ രസിപ്പിക്കുന്നു. നീണ്ട ഇടവേള പിന്നിട്ട് മലയാളത്തിലെത്തിയ നയന്‍ താരയും ചിത്രത്തില്‍ തിളങ്ങുന്നു. 

വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് ഭാസ്‌കര്‍. ഭാര്യ മരിച്ച് വര്‍ഷങ്ങള്‍ കടന്നു പോയിട്ടും രണ്ടാമത് ഒരു വിവാഹം കഴിക്കാന്‍ അയാള്‍ തയ്യാറായില്ല. മകന് നല്‍കേണ്ട സ്‌നേഹം മറ്റാര്‍ക്കും പകുത്തു നല്‍കാന്‍ അയാള്‍ തയ്യാറായിരുന്നില്ല.
 ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ചക്രവര്‍ത്തി, ജനാര്‍ദ്ദനന്‍, സാജു നവോദയ, ഇഷാ തല്‍വാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഫാമിലിഡ്രാമയും അക്ഷനും രസകരമായി സംയോജിച്ചാണ് സിദ്ധിക് ചിത്രത്തിന് തിരക്കഥയെഴുതിയത്. നര്‍മ്മ സംഭാഷണങ്ങള്‍ക്കപ്പുറം സിറ്റ്വേഷന്‍ കോമഡിയിലൂടെയാണ് സംവിധായകന്‍ ചിത്രത്തെ കൈപിടിച്ച് കൊണ്ടു പോയത്.

വിജയ് ഉലകനാഥിന്റെ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീത സംവിധാനവും ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്‌സാണ്.

പ്രമുഖ നിര്‍മ്മാതാവായ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ച് പ്രദര്‍ശനത്തിനെത്തിച്ചത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS