ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മീശ പിരിച്ച് എത്തുകയാണ് മോഹന്‍ലാല്‍. ഒട്ടനവധി സിനിമകളില്‍ കാഴ്‌ചക്കാരനെ കോരിത്തരിപ്പിച്ച മീശ പിരിക്കുന്ന സീനുകള്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലോഹത്തിലും പ്രതീക്ഷിക്കാം. ഹിറ്റുകള്‍ മാത്രം സമ്മാനിച്ച രഞ്‌ജിത് ഒരുക്കുന്ന ചിത്രമായതു കൊണ്ട് പ്രതീക്ഷ ഇരട്ടിക്കുന്നു.
ലോഹത്തിലെ മോഹന്‍ലാലിന്റെ മീശ പിരിയന്‍ ലുക്ക് രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസ് സ്‌റ്റൈലിനും സമാനമാണ്. അതായത് മീശ ഒരല്‍പം താഴോട്ട് വളര്‍ത്തിയ ശേഷം പിരിച്ചു വയ്ക്കുന്ന രീതി. ഒരുപാട് ചിത്രങ്ങളില്‍ ലാലേട്ടന്‍ മീശ പിരിച്ചിട്ടുണ്ടെങ്കിലും ഈ സ്‌റ്റൈല്‍ രാജാവിന്റെ മകനില്‍ മാത്രമാണ് കണ്ടിട്ടുള്ളത്.
കേരളത്തിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്താണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം. കോഴിക്കോടും പരിസരപ്രദേശങ്ങളിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് രണ്ട് ദിവസത്തെ ദുബായ് ഷെഡ്യൂളുമുണ്ട്. പ്രമുഖ ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് ലോഹത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു.
ഉസ്‌താദ്, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു തുടങ്ങിയ മീശപിരിയന്‍ കഥാപാത്രഹങ്ങളൊക്കെ വന്‍ വിജയമായിരുന്നു. അതുപോലൊരു വിജയചിത്രത്തിനായി നമുക്കും കാത്തിരിക്കാം. അല്ലെങ്കിലും മീശ പിരിക്കാനും മുണ്ട് മടക്കിയുടുക്കാനും ലാലേട്ടനെ കഴിഞ്ഞല്ലെ മറ്റാരുമുള്ളൂ

0 Comments