വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം നല്ല മൊരിഞ്ഞ വടയും കട്ടിച്ചമ്മന്തിയും ആയാലോ... വ്യത്യസ്തമായ കൂട്ടുകളില്‍ വടകള്‍ തയ്യാറാക്കാം
തൈരുവട
1. ഉഴുന്ന്ഒരുകപ്പ്
2. തൈര്4 കപ്പ്
3. കായപ്പൊടികാല്‍ ടീസ്പൂണ്‍
4. കടുക്കാല്‍ ടീസ്പൂണ്‍
5. പച്ചമുളക് (വട്ടത്തില്‍ അരിഞ്ഞത്)ഒരെണ്ണം
6. മുളകുപൊടി1 ടീസ്പൂണ്‍
7. കറിവേപ്പില (പൊടിയായി അരിഞ്ഞത്)5 അല്ലി
8. എണ്ണ
9. ഇഞ്ചിഒരു ചെറിയ കഷ്ണം
10. ഉപ്പ്പാകത്തിന്
തയ്യാറാക്കുന്നവിധം
നാലുമണിക്കൂര്‍ കുതിര്‍ത്ത ഉഴുന്ന് കുറച്ച് വെള്ളം ചേര്‍ത്ത് അരയ്ക്കുക. അധികം അരയരുത്. ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ മാവില്‍ ചേര്‍ത്ത് ഇളക്കുക. ഇതില്‍നിന്ന് ചെറിയ ഉരുളകള്‍ എടുത്ത് വടയുടെ ആകൃതിയില്‍ എണ്ണയിലെടുത്ത് വറുക്കുക. ഇവ കുറച്ചു സമയം ചൂടുവെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത് നന്നായി അടിച്ച തൈരിലേക്കിടുക. അരമണിക്കൂറിനുശേഷം ഇതിനുമീതെ ഉപ്പും മുളകുപൊടിയും വിതറുക. ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കായപ്പൊടി, കടുക്, കറിവേപ്പില എന്നിവയിട്ട് വറുത്ത് കടുകുപൊട്ടുമ്പോള്‍ തൈരുവടയ്ക്ക് മീതെ കോരിയിടുക.
ചെമ്മീന്‍ വട
1. കടലപ്പരിപ്പ്അരക്കിലോ
2. മുളകുപൊടി2 ടീസ്പൂണ്‍
3. കറിവേപ്പില2 അല്ലി
4. ഉള്ളി (പൊടിയായി അരിഞ്ഞത്)10 എണ്ണം
5. ചെമ്മീന്‍25 എണ്ണം
6. എണ്ണ
7. ഉപ്പ്പാകത്തിന്
തയ്യാറാക്കുന്നവിധം
കടലപ്പരിപ്പ് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. രണ്ടുമണിക്കൂറിനുശേഷം വെള്ളം കളഞ്ഞ് തരിയായി അരയ്ക്കുക. ഉപ്പ് ചേര്‍ത്തിളക്കുക. ഇതിലേക്ക് ഉള്ളി, മുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മാവ് കുറേശ്ശെ എടുത്ത് വടയുടെ രൂപം വരുത്തിവെക്കുക. ചെമ്മീന്‍ അല്പം ഉപ്പിട്ട് ചെറുതായി തിളപ്പിക്കുക. ഓരോ വടയിലും ഒരു ചെമ്മീന്‍വീതം വെച്ച് വടയുടെ ആകൃതിയിലാക്കി വറുത്തെടുക്കുക.
1. കാബേജ് (പൊടിയായി അരിഞ്ഞത്) 1 കപ്പ്
(കാബേജിന്റെ ആദ്യത്തെ മൂന്നോ നാലോ ഇതളുകള്‍ ഒഴിവാക്കണം. ഇത് കീടനാശിനി ഒഴിവാക്കാന്‍ ഒരു പരിധിവരെ സഹായിക്കും)
2. പച്ചമുളക് (പൊടിയായി അരിഞ്ഞത്)2 എണ്ണം
3. സവാള (പൊടിയായി അരിഞ്ഞത്)1
4. മല്ലിയില (പൊടിയായി അരിഞ്ഞത്)2 ടേബിള്‍ സ്പൂണ്‍
5. ഉഴുന്നരച്ചത്2 കപ്പ്
6. എണ്ണ
7. ഉപ്പ്പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ കാബേജ്, പച്ചമുളക്, മല്ലിയില, സവാള, ഉഴുന്നരച്ചത്, ഉപ്പ് എന്നിവയെടുത്ത് വെള്ളം തളിച്ച് മാവ് തയ്യാറാക്കുക. കൈയില്‍ എണ്ണ തടവി കുറേശ്ശേ മാവെടുത്ത് വടയുടെ ആകൃതിയിലാക്കി മധ്യത്തില്‍ കുഴിയുണ്ടാക്കി എണ്ണയില്‍വറുക്കുക.
എഗ്ഗ് വട
1. മുട്ട2 എണ്ണം
2. പച്ചമുളക് (പൊടിയായി അരിഞ്ഞത്) അര ടീസ്പൂണ്‍
3. സവാള (പൊടിയായി അരിഞ്ഞത്)അരക്കപ്പ്
4. കടലപ്പരിപ്പ്അരക്കപ്പ്
5. തേങ്ങ കാല്‍ കപ്പ്
6. ഇഞ്ചി (പൊടിയായി അരിഞ്ഞത്)അര ടീസ്പൂണ്‍
7. എണ്ണ
8. ഉപ്പ്പാകത്തിന്
തയ്യാറാക്കുന്ന വിധം
മൂന്നുമണിക്കൂര്‍ കുതിര്‍ത്ത കടലപ്പരിപ്പ് അരയ്ക്കുക. ഇതിലേക്ക് എണ്ണയൊഴികെയുള്ള ചേരുവകള്‍ യോജിപ്പിച്ച് ചെറിയ ഉരുളകളാക്കുക. ഈ ഉരുളകള്‍ കൈവെള്ളയില്‍വെച്ച് ചെറുതായി അമര്‍ത്തി എണ്ണയില്‍ വറുത്തെടുക്കുക.
1.ഉഴുന്ന്ഒരു കപ്പ്
2. ഏത്തപ്പഴം1
3. പഞ്ചസാര3 ടേബിള്‍ സ്പൂണ്‍
4. എണ്ണ
5. ഉപ്പ്് 2 നുള്ള്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് രണ്ട് മണിക്കൂര്‍ കുതിര്‍ത്തശേഷം ഏത്തപ്പഴം ചേര്‍ത്തരയ്ക്കുക. നല്ല മയമാകുമ്പോള്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് വടയുടെ വലിപ്പത്തില്‍ എടുത്ത് വറുത്തുകോരുക.
ചേനവട
1. ചേന (ചെറുതായി അരിഞ്ഞത്)250 ഗ്രാം
2. ജീരകപ്പൊടികാല്‍ ടീസ്പൂണ്‍
3. മുളകുപൊടിഅര ടീസ്പൂണ്‍
4. സവാള(പൊടിയായി അരിഞ്ഞത്)2 കപ്പ്
5. എണ്ണ
6. ഉപ്പ്പാകത്തിന്
തയ്യാറാക്കുന്ന വിധം
ഉപ്പും ജീരകപ്പൊടിയും ചേര്‍ത്ത് ചേന വേവിക്കുക. ഇത് നന്നായി ഉടയ്ക്കുക. മുളകുപൊടി, സവാള എന്നിവ ചേര്‍ത്തിളക്കുക. ഈ മിശ്രിതം ചെറിയ ഉരുളകളാക്കി നടുവില്‍ ഒരു കുഴിയുണ്ടാക്കി വറുത്തെടുക്കുക.
മസാലവട
1. കടലപ്പരിപ്പ്250 ഗ്രാം
2. പുതിനയില (പൊടിയായി അരിഞ്ഞത്)20 എണ്ണം
3. സവാള (പൊടിയായി അരിഞ്ഞത്)2 എണ്ണം
4. വെളുത്തുള്ളി അരച്ചത് അര ടീസ്പൂണ്‍
5. ഇഞ്ചി അരച്ചത്1 ടീസ്പൂണ്‍
6. ഗ്രാമ്പൂ (പൊടിച്ചത്)4 എണ്ണം
7. പച്ചമുളക് (പൊടിയായി അരിഞ്ഞത്)ഒരെണ്ണം
8. എണ്ണ
9. ഉപ്പ്പാകത്തിന്
തയ്യാറാക്കുന്നവിധം
കടലപ്പരിപ്പ് വൃത്തിയാക്കിയശേഷം നാലുമണിക്കൂര്‍ കുതിര്‍ക്കുക. രണ്ട് ടേബിള്‍സ്പൂണ്‍ കടലപ്പരിപ്പ് മാറ്റിവെക്കുക. ബാക്കി കട്ടിയായി തരുതരുപ്പോടെ അരയ്ക്കുക. സവാള, പച്ചമുളക്, പുതിന എന്നിവ ചേര്‍ക്കുക. ഉപ്പും അരപ്പുകളും (4, 5) ഗ്രാമ്പൂ പൊടിച്ചതും ചേര്‍ത്തിളക്കി മാറ്റിവെച്ച കടലപ്പരിപ്പും ചേര്‍ത്ത് ചെറു ഉരുളകളാക്കി ചെറുതായൊന്നമര്‍ത്തി എണ്ണയില്‍ മൊരിച്ചെടുക്കുക.
0 Comments