അർബുദവും മറവിരോഗവും മുൻകൂട്ടി അറിയാൻ ഇനി ടൂത്ത്ബ്രഷ് സഹായിക്കും. ടൂത്ത്ബ്രഷുകളിലെ ചെറിയ മൈക്രോചിപ്പുകൾ വഴിയാണ് ഈ രോഗങ്ങൾക്കുള്ള സാധ്യത നേരത്തെ തിരിച്ചറിയാൻ സാധിക്കുന്നത്. ഓക്സ്ഫോർഡിലെ നാനോപോർ എന്ന കമ്പനിയാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ടൂത്ത്ബ്രഷുകളിൽ ഘടിപ്പിക്കുന്ന നാനോപോർ സ്വീക്വൻസസ് എന്ന് അറിയപ്പെടുന്ന ചിപ്പുകൾ ഡി.എൻ.എയെ പരിശോധനയ്ക്ക് വിധേയമാക്കുകയും അതുവഴി രോഗനിർണ്ണയം നടത്തുകയും ചെയ്യും.
മനുഷ്യന്റെ ഡി.എൻ.എയുമായി നേരിട്ട് സമ്പർക്കം പുലർത്താൻ പറ്റുന്ന ഏത് ഉപകരണത്തിലും ചിപ്പുകൾ ഘടിപ്പിക്കാമെന്ന് സാങ്കേതിക വിദഗ്ധർ വ്യക്തമാക്കി. ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് സാങ്കേതിക വിദഗ്ധരുടെ വാദം.
0 Comments