Subscribe Us

എത്തിക്കഴിഞ്ഞു; യുഎസ്ബി ടൈപ്പ് സി യുഗം

യുഎസ്ബി ടൈപ്പ് സി കണക്ടര്‍
 നിലിവിലുള്ള നാല് വ്യത്യസ്ത തരം കോഡുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ഏറ്റവും പുതിയ സംവിധാനമാാണ് യുഎസ്ബി ടൈപ്പ് സി കണക്ടര്‍/പോര്‍ട്ട് 

യുഎസ്ബി ടൈപ്പ് സി എന്നൊരു സംഭവം വരും, വരുന്നു, വന്നു എന്നൊക്കെ ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ആപ്പിള്‍ ഐഫോണ്‍ 6 ലും സാംസങ് ഗാലക്‌സി എസ് 6ലും ഇതുണ്ടാകുമെന്ന് പലരും പ്രവചിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോഴിതാ ടെക്‌ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചൈനീസ് വീഡിയോ സ്ട്രീമിങ് കമ്പനിയായ എല്‍ഇടിവി, യുഎസ്ബി ടൈപ്പ് സി ( USB Type C ) പോര്‍ട്ടോടു കൂടിയ സ്മാര്‍ട്‌ഫോണുകള്‍അതരിപ്പിച്ചിരിക്കുന്നു. 


യുഎസ്ബി ടൈപ്പ് സി എന്നൊരു സംഭവം വരും, വരുന്നു, വന്നു എന്നൊക്കെ ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ആപ്പിള്‍ ഐഫോണ്‍ 6 ലും സാംസങ് ഗാലക്‌സി എസ് 6ലും ഇതുണ്ടാകുമെന്ന് പലരും പ്രവചിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോഴിതാ ടെക്‌ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചൈനീസ് വീഡിയോ സ്ട്രീമിങ് കമ്പനിയായ എല്‍ഇടിവി, യുഎസ്ബി ടൈപ്പ് സി ( USB Type C ) പോര്‍ട്ടോടു കൂടിയ സ്മാര്‍ട്‌ഫോണുകള്‍അതരിപ്പിച്ചിരിക്കുന്നു.

ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗരീതി അടിമുടി മാറ്റിമറിക്കാന്‍ ശേഷിയുള്ള ഈ നൂതനസംവിധാനത്തെ പരിചയപ്പെടാം.

എന്താണീ യുഎസ്ബി ടൈപ്പ് സി 

കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലുമൊക്കെയായി നിലവില്‍ നാല് തരം യുഎസ്ബി കണക്ടറുകളാണ് ഉപയോഗിക്കുന്നത്. ടൈപ്പ് എ, ടൈപ്പ് ബി, മൈക്രോ, മിനി എന്നിവ.

ലാപ്‌ടോപ്പുകള്‍ ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന വലിയ യുഎസ്ബി പോര്‍ട്ടോടു കൂടിയതാണ് ടൈപ്പ് എ. ലാപ്‌ടോപ്പില്‍ നിന്നും ഡെസ്‌ക്‌ടോപ്പില്‍ നിന്നുമൊക്കെ പ്രിന്ററിലേക്ക് കണക്ട് ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് ടൈപ്പ് ബി.

ക്യാമറകള്‍ ചാര്‍ജ്് ചെയ്യാനും അതിലെ ഫോട്ടോകള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റാനും ഉപയോഗിക്കുന്ന യുഎസ്ബി കോഡിനെ മിനി എന്നുവിളിക്കുന്നു. സ്മാര്‍ട്‌ഫോണുകളില്‍ കുത്തുന്നതിന് മൈക്രോ യുഎസ്ബി കോഡ് എന്നാണ് പേര്.

ഈ നാല് തരം കോഡുകള്‍ക്കും പകരമായി ഉപയോഗിക്കാവുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തത്തെയാണ് യുഎസ്ബി ടൈപ്പ് സി കണക്ടര്‍/പോര്‍ട്ട് എന്ന് വിളിക്കുന്നത്. യുഎസ്ബി 3.0 വെര്‍ഷനുശേഷം ഇറങ്ങിയതിനാല്‍ യുഎസ്ബി 3.1 എന്നും ഇതിന് പേരുകിട്ടിയിട്ടുണ്ട്. 

ടൈപ്പ് സി കൊണ്ടുള്ള ഗുണങ്ങള്‍

സ്മാര്‍ട്‌ഫോണുകളില്‍ നമ്മള്‍ ഇപ്പോഴുപയോഗിക്കുന്ന കേബിളിന്റെ ഒരു ഭാഗത്ത് യുഎസ്ബി പ്ലഗും മറുവശത്ത് മൈക്രോ യുഎസ്ബി പ്ലഗുമാണ്. രണ്ട് അറ്റത്തെ പ്ലഗുകളിലെ വലിപ്പവ്യത്യാസത്തിന്റെ കാരണം ഇതുതന്നെ.

ഇരുവശവും ഒരേ വലിപ്പമുളള കണക്ടറുകളുമായാണ് ടൈപ്പ് സിയുടെ വരവ്. ഡാറ്റ കൈമാറ്റ വേഗവും ചാര്‍ജിങ് വേഗവുമെല്ലാം ഇരട്ടിയിലേറെ വര്‍ധിക്കും. സെക്കന്‍ഡില്‍ പത്ത് ഗിഗാബൈറ്റ് ഡാറ്റ കൈമാറ്റ വേഗം, 100 വാട്ട് വൈദ്യുതി ശേഷി എന്നിവയാണ് യുഎസ്ബി ടൈപ്പ് സിയുടെ പ്രത്യേകതകള്‍. 


കണക്ടറുകള്‍ക്ക് അഞ്ച് ആംപിയര്‍ വരെയും കേബിളുകള്‍ക്ക് മൂന്ന് ആംപിയര്‍ വരെയും വൈദ്യുതി ചാലക ശേഷിയുണ്ട്. ഇപ്പോള്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതുപോലെ, യുഎസ്ബി കോഡ് ഉപയോഗിച്ച് ഇനി ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഭാരമേറിയ എ.സി. അഡാപ്റ്ററും തൂക്കി നടക്കേണ്ട കാര്യമില്ലെന്നര്‍ഥം. 

പവര്‍, ഡാറ്റ, വീഡിയോ എന്നിവയെല്ലാം ഒരേസമയം വഹിക്കാന്‍ യുഎസ്ബി ടൈപ്പ് സിക്ക് സാധിക്കും. നിലവില്‍ ലാപ്‌ടോപ്പില്‍നിന്ന് ഇന്റര്‍നെറ്റിനായും പവര്‍ ചാര്‍ജിങിനായും എക്‌സ്‌റ്റേണല്‍ മെമ്മറിക്കായും പല കോഡുകള്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ടല്ലോ. ടൈപ്പ് സി സാര്‍വത്രികമാകുന്നതോടെ അതൊന്നും വേണ്ടിവരില്ല. 

ആപ്പിള്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ മാക്ബുക്കില്‍ ആകെയുള്ളത് ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും 3.5 എംഎം ഇയര്‍ഫോണ്‍ ജാക്കുമാണ്. ഗൂഗിള്‍ ക്രോംബുക്കിന്റെ പുതിയ വെര്‍ഷനിലും യുഎസ്ബി ടൈപ്പ് സി പോര്‍ട്ടാണുള്ളത്. 

ഗൂഗിളിന്റെ രണ്ടാം തലമുറ ക്രോംബുക്ക് പിക്‌സലിലെ യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്

ലാപ്‌ടോപ്പുകളുള്‍പ്പെടെയുള്ള ഗാഡ്ജറ്റുകളുടെ വലിപ്പം കുറയ്ക്കുന്നതിലും യുഎസ്ബി സി പോര്‍ട്ട് നിര്‍ണായകപങ്കു വഹിക്കും. പവറിനും ഡാറ്റ ട്രാന്‍സ്ഫറിനുമൊക്കെയായി പ്രത്യേകം യുഎസ്ബി പോര്‍ട്ടുകള്‍ നല്‍കുന്നതിന് പകരം അവയെല്ലാം ഒറ്റ പോര്‍ട്ടിലൊതുക്കാന്‍ സാധിക്കുമെന്നതുകൊണ്ടാണിത്. 

പതിനായിരം തവണ കണക്ട്-ഡിസ്‌കണക്ട് ശേഷിയുണ്ടാകും യുഎസ്ബി ടൈപ്പ് സി കണക്ടറുകള്‍ക്ക്. നിലവിലുള്ള യുഎസ്ബി, മൈക്രോ യുഎസ്ബി പോര്‍ട്ടുകളും പ് ളഗുകളുമായി കണക്ട് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് ഇപ്പോഴുള്ള പോരായ്മ. അതിനായി പ്രത്യേകം അഡാപ്റ്ററുകള്‍ ഘടിപ്പിക്കേണ്ടിവരും. 


എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യുഎസ്ബി സി പോര്‍ട്ടുകള്‍ സാര്‍വത്രികമാകുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. ആമസോണ്‍ പോലുള്ള ഇ-ടെയ്‌ലിങ് സൈറ്റുകളില്‍ ടൈപ്പ് സി അഡാപ്റ്ററുകളുടെ വില്പന പൊടിപൊടിക്കുന്നുണ്ട്

Post a Comment

0 Comments

CLOSE ADS


CLOSE ADS