തിരുവനന്തപുരം: സോളാര്‍ കേസില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് സാമ്പത്തിക തിരിമറിയാണെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കേസില്‍ സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ബാലകൃഷ്ണപ്പിള്ള കമ്മീഷന് നല്‍കിയ മൊഴി ശരിയാണ്. സോളാര്‍ കേസില്‍ സരിത വെറും ഏജന്റ് മാത്രമായിരുന്നെന്നും 1,60,000 കോടി രൂപയുടെ ബിസിനസായിരുന്നു സോളാര്‍ ഇടപാടെന്നും അതില്‍ മുഖ്യമന്ത്രിക്കും ആന്റോആന്റണി എം.പിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും
പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം തെളിയിക്കുന്ന രേഖകള്‍ പി.സി ജോര്‍ജ് സോളാര്‍ കമ്മീഷന് കൈമാറി.
സംസ്ഥാനത്ത് എല്ലാ മേഖലകളിലേക്കും സോളാര്‍ വ്യാപിപ്പിക്കാന്‍ മുഖ്യമന്ത്രിയടക്കം ഇടപെട്ടതിന് തന്റെ കൈയ്യില്‍ തെളിവുണ്ട്. ഇടപാടില്‍ മന്ത്രി ആര്യാടനും കെ ബാബുവിനും പങ്കുണ്ട്. ആന്റോ ആന്റണി എംപിയാണ് ഇതിലെ ബിസിനസ് സാധ്യത ഏറ്റവും കൂടുതല്‍ മനസിലാക്കിയത്.
അതനുസരിച്ച് അദ്ദേഹം ഈരാറ്റുപേട്ടയില്‍ വലിയൊരു ഫാക്ടറി തന്നെ സ്ഥാപിച്ചു. പദ്ധതിക്കായി വഴിവിട്ട നടപടികളിലൂടെ സബ്‌സിഡി ലഭിക്കുന്നതിനാണ് ഇവര്‍ ശ്രമിച്ചത്. പിന്നീട് ആന്റോ ആന്റണി ബിസിനസില്‍ സജീവമായതോടെ സരിതയുടെ ബിസിനസ് നിലച്ചു. അങ്ങനെയാണ് നിലവിലെ സ്ഥിതിയിലേക്ക് സോളാര്‍ ബിസിനസ് എത്തിയതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

0 Comments