ബെംഗളൂരു: ഇഷ്ടപ്പെട്ട കാപ്പികുടിക്കാന്‍ ബെംഗളൂരുവിലെ ഐ.ടി. എന്‍ജിനീയര്‍ ബാങ്ക് വായ്പ തേടി.
നഗരത്തിലെ പ്രമുഖ ഐ.ടി. കമ്പനിയിലെ ജീവനക്കാരനായ ശ്രീകാന്ത് കുമാറാണ് ത്രിനക്ഷത്രപദവിയുള്ള കോഫിഹൗസില്‍ ഒരു വര്‍ഷം കാപ്പി കുടിക്കുന്നതിന് കര്‍ണാടക ബാങ്കില്‍നിന്ന് വായ്പ തേടിയത്. അപേക്ഷ പരിഗണിച്ച് ബാങ്ക്, വായ്പ അനുവദിച്ചതായി ശ്രീകാന്ത് കുമാര്‍ പറഞ്ഞു. വീട്, വാഹനം തുടങ്ങി പലതരത്തിലുള്ള വായ്പകള്‍ക്ക് ആളുകള്‍ അപേക്ഷ നല്‍കാറുണ്ടെങ്കിലും കാപ്പികുടിക്കാന്‍ വേണ്ടിമാത്രം വായ്പയെടുക്കുന്ന സംഭവം ഇന്ത്യയില്‍ ഇതാദ്യമാണ്.
മുന്‍പ് വിദേശത്തായിരുന്ന ശ്രീകാന്ത് അവിടെയുണ്ടായിരുന്ന ഉഡുപ്പി ഹോട്ടലില്‍നിന്ന് ഫില്‍ട്ടര്‍ കോഫി സ്ഥിരമായി കഴിച്ചിരുന്നു. തുടര്‍ന്ന് ബെംഗളൂരു നഗരത്തിലെത്തിയശേഷം ശ്രീകാന്തിന് 'സ്റ്റാര്‍ബക്ക്‌സ്' എന്ന കോഫിഷോപ്പില്‍നിന്ന് അതേരുചിയുള്ള കാപ്പി ലഭിച്ചു. ഇതോടെ ഈ കോഫിഷോപ്പില്‍ നിത്യസന്ദര്‍ശകനായെങ്കിലും കാപ്പിയുടെ വില താങ്ങാവുന്നതിനുമപ്പുറമായിരുന്നു. ചെറിയകപ്പ് കാപ്പിക്ക് 150 രൂപയാണ് ഇവിടെ ഈടാക്കിയിരുന്നത്. തനിക്കുലഭിക്കുന്ന ശമ്പളം ഇതിന് തികയാതെ വന്നതോടെയാണ് വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചതെന്നും രണ്ടു ദിവസത്തിനുള്ളില്‍തന്നെ വായ്പ അനുവദിച്ചുകിട്ടിയെന്നും ശ്രീകാന്ത് പറയുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ബെംഗളൂരുവില്‍ നിരവധിപേര്‍ ഇത്തരത്തില്‍ വായ്പതേടി ബാങ്കുകളെ സമീപിക്കാന്‍ ഒരുങ്ങുന്നുണ്ട്. എന്റര്‍ടെയ്‌മെന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ വിഭാഗത്തില്‍പ്പെടുത്തി ഇത്തരത്തില്‍ ലോണ്‍ നല്‍കാന്‍ ചില ബാങ്കുകള്‍ ആലോചിക്കുന്നതായും വാര്‍ത്തയുണ്ട്.

0 Comments