Subscribe Us

ഒമ്പതാംവയസ്സില്‍ ലൈംഗീകചൂഷണം - ബോളിവുഡ് താരം കല്‍ക്കി മനസ്സ് തുറക്കുന്നു

മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ അതുപോലെ ഉറക്കെ പറയാന്‍ ധൈര്യമുള്ള നടികളില്‍ ഒരാളാണ് ബോളിവുഡ് അഭിനേത്രി കല്‍ക്കി കേക്‌ലായ്. സിനിമയുടെ കാര്യത്തിലായാലും സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തിലായാലും കല്‍ക്കിക്ക് സ്വന്തം അഭിപ്രായമുണ്ട്. ഇപ്പോള്‍ തനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ നേരിടേണ്ടി വന്ന ലൈംഗീക ചൂഷണത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് കല്‍ക്കി. 

തനിക്ക് നേരെയുണ്ടായ ലൈംഗീക അതിക്രമങ്ങളെ കുറിച്ച് തുറന്ന പറയാന്‍ തീരുമാനിച്ചത് മറ്റുള്ളവരില്‍ നിന്നും സഹാനുഭൂതി ലഭിക്കുന്നതിന് വേണ്ടിയല്ലെന്ന് പറഞ്ഞുകൊണ്ടാണ് താരം തന്റെ അനുഭവം പങ്കുവെക്കുന്നത്. തന്നെപ്പോലെ ഇത്തരം അനുഭവമുണ്ടായിട്ടുള്ളവര്‍ക്ക് ഇതുപോലെ തുറന്ന് പറയുന്നതിനുള്ള ആര്‍ജവം ലഭിക്കുന്നതിന് വേണ്ടിയാണ് താനിത് തുറന്ന് പറയുന്നതെന്നും താരം പറയുന്നു. 

'ഒമ്പതുവയസ്സുള്ളപ്പോഴാണ് ലൈംഗീകബന്ധത്തിന് ഒരാള്‍ക്ക് ഞാന്‍ അനുവാദം കൊടുക്കുന്നത്. അതിന്റെ അര്‍ത്ഥം തന്നെ അന്നെനിക്ക് പൂര്‍ണ്ണമായും മനസ്സിലായിരുന്നില്ല. എന്‍രെ ഏറ്റവും വലിയ പേടി അമ്മ ഇത് കണ്ടുപിടിക്കുമോ എന്നുള്ളതായിരുന്നു. ഇത് എന്റെ തെറ്റാണെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് വര്‍ഷങ്ങളോളം ഞാനിത് മൂടിവെച്ചു. അന്ന് എന്റെ മാതാപിതാക്കളോട് ഇത് തുറന്ന് പറയുന്നതിനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കില്‍ വര്‍ഷങ്ങളോളം നീണ്ട ഇതേ കുറിച്ചുള്ള കുറ്റ ബോധത്തില്‍ നിന്നും ഞാന്‍ രക്ഷ നേടുമായിരുന്നു. സെക്‌സ് എന്ന വാക്കിനേയും സ്വകാര്യശരീരഭാഗങ്ങളേയും ചുറ്റിവരിഞ്ഞിരിക്കുന്ന ഭ്രഷ്ട് മാതാപിതാക്കള്‍ തകര്‍ക്കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ കുട്ടികള്‍ക്ക് മാതാപിതാക്കളോട് എന്തും തുറന്ന് പറയുന്നതിനുള്ള ധൈര്യം വരികയുള്ളൂ. ഉപദ്രവിക്കപ്പെടാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ നിന്ന് അങ്ങനെ മാത്രമേ അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ.' കല്‍ക്കി പറയുന്നു. 

അനുരാഗ് കശ്യപുമായുള്ള വിവാഹമോചനത്തെ കുറിച്ചും കല്‍ക്കി സംസാരിക്കുന്നുണ്ട്. സ്വന്തം വ്യക്തിത്വത്തില്‍ ഓരോ ചുവടിലും വിശ്വസിക്കുന്നുണ്ടെന്നും സമൂഹത്തില്‍ നിന്നും സ്വന്തം വ്യക്തിത്വത്തെ കുറിച്ച് ഒന്നും ഒളിച്ചുവക്കുന്നില്ലെന്നും അവള്‍ പറയുന്നു. 
മറ്റുള്ളവരുടെ മുമ്പില്‍ അഭിനയിക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് താനും ഭര്‍ത്താവും വേര്‍പിരിഞ്ഞതെന്ന് പറഞ്ഞ കല്‍ക്കി സ്‌നേഹത്തെ കുറിച്ചുള്ള തന്റെ കാ്‌ഴ്ച്ചപ്പാടും വിവരിക്കുന്നുണ്ട്. 

വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് മാത്രമല്ല സ്‌നേഹമെന്നും പരപ്രരം കൊടുക്കല്‍ വാങ്ങലിനുള്ള ഒരു വസ്തുവല്ല സ്‌നേഹമെന്നും തിരിച്ച ലഭിക്കുമെന്ന പ്രതീക്ഷകളേതുമില്ലാതെ നല്‍കേണ്ട ഒരു ത്യാഗമാണ് സ്‌നേഹമെന്ന് കല്‍ക്കി പറയുന്നു. സ്വയം സ്‌നേഹിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് മാത്രമേ അപ്രകാരം അത് മറ്റൊരാള്‍ക്കും കൊടുക്കാന്‍ സാധിക്കൂ എന്നും കല്‍ക്കി പറയുന്നു. തനിക്കും ഇതുവരെ അത് സാധിച്ചിട്ടില്ലെന്നും അതിനുള്ള ശ്രമത്തിലാണെന്നും കല്‍ക്കി പറയുന്നുണ്ട്. 

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന വെബ്‌സൈറ്റിലാണ് കല്‍ക്കി തന്റെ മനസ്സ് തുറന്നത്. 

Post a Comment

0 Comments

CLOSE ADS


CLOSE ADS