Subscribe Us

നേതാജിയുടെ പേരില്‍ പുതിയ 'സൈനിക'സംഘം; മൂന്നാം ഐ.എന്‍.എ.ക്ക് പിറവി

കണ്ണൂര്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ നവീകരിച്ച രൂപത്തിന് കേരളത്തില്‍ തുടക്കം. ദേശീയതലത്തില്‍ പ്രത്യേക ചിട്ടയോടെ സൈനികവസ്ത്രം ധരിച്ച് ബറ്റാലിയനായി രാഷ്ട്ര പുനര്‍നിര്‍മാണ-മതേതരത്വ പ്രവര്‍ത്തനമാണ് സംഘടനയുടെ ലക്ഷ്യം. സുഭാഷ്ചന്ദ്രബോസിന്റെ ആരാധകനും മലയാളിയുമായ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി രാജീവ് ജോസഫാണ് ഐ.എന്‍.എ.യുടെ കമാന്‍ഡര്‍ ഇന്‍ ചീഫ്. 

1943-ല്‍ സിംഗപ്പൂരില്‍ നടന്ന രണ്ടാം ഐ.എന്‍.എ.യുടെ ഉദ്ഘാടനത്തെ ഓര്‍മിപ്പിച്ച് ഐ.എന്‍.എ. മൂന്നിന്റെ ഉദ്ഘാടനം 2015 ജൂലായ് നാലിന് സിംഗപ്പൂരില്‍ നടക്കും. രാജ്യത്ത് മതവാദസംഘടനകള്‍ തീവ്രവാദവുംമറ്റും പ്രചരിപ്പിച്ച് ജനങ്ങളെ പ്രത്യേകരീതിയില്‍ സൈനിക വത്കരിക്കുന്നതിനെതിരെക്കൂടിയാണ് ഐ.എന്‍.എ. മൂന്നിന്റെ ശ്രമമെന്നും രാജീവ് ജോസഫ് പറഞ്ഞു.

60 േവാളന്റിയര്‍മാര്‍ അടങ്ങുന്ന ഐ.എന്‍.എ. മൂന്നിന്റെ രാജ്യത്തെ ആദ്യ ബറ്റാലിയന്‍ കണ്ണൂരില്‍ തുടങ്ങും. നേരത്തേ നേതാജിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ നടന്ന ലോഗോ പ്രകാശനച്ചടങ്ങില്‍ രാജീവ് ജോസഫിന്റെ അധ്യക്ഷതയില്‍ നേതാജിയുടെ പൗത്രി കൃഷ്ണബോസും അവരുടെ മകന്‍ ഡോ. സുഗതാ ബോസും പങ്കെടുത്തിരുന്നു. പശ്ചിമബംഗാളിലെ ഫോര്‍വേഡ്‌ബ്ലോക്ക് ഉള്‍പ്പെടെ രാജ്യത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായി സഹകരിക്കും. തുടക്കത്തില്‍ 15,000ത്തോളം അംഗങ്ങളുള്ള ഒരു ബ്രിഗേഡ് ആണു രൂപവത്കരിക്കുക. വനിതകള്‍ക്കും പ്രത്യേക ബറ്റാലിയന്‍ ഉണ്ടാവും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സജീവ് ജോസഫിന്റെ സഹോദരനാണ് രാജീവ് ജോസഫ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS