ഏഴുസീറ്റര്‍ എം.പി.വി ലോഡ്ജി റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.19 ലക്ഷം മുതല്‍ 11.79 ലക്ഷം വരെയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ടൊയോട്ട ഇന്നോവ, ഹോണ്ട മൊബിലിയോ, മാരുതി എര്‍ട്ടിഗ എന്നിവ ഉള്‍പ്പെട്ട വിപണിയിലേക്കാണ് ലോഡ്ജി എത്തിയിട്ടുള്ളത്. സ്ഥലസൗകര്യമാണ് ലോഡ്ജിയുടെ മുഖ്യ ആകര്‍ഷണം. 4.5 മീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയും 1.7 മീറ്റര്‍ ഉയരവുമുള്ള ലോഡ്ജിയുടെ വീല്‍ബെയ്‌സ് 2.8 മീറ്ററാണ്. റെനോ ഡസ്റ്ററിനോട് സാദൃശ്യം ഏറെയുണ്ട് ലോഡ്ജിക്ക്.
ഡസ്റ്ററിന്റെ ഓള്‍വീല്‍ ഡ്രൈവ് വേരിയന്റില്‍നിന്ന് കടംകൊണ്ടവയാണ് ഇന്റീരിയര്‍ ഘടകങ്ങള്‍ പലതും. ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, സാറ്റലൈറ്റ് നാവിഗേഷന്‍, റിയര്‍വ്യൂ ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും യാത്രക്കാര്‍ക്കുവേണ്ടി പ്രത്യേകം എ.സി വെന്റുകള്‍,ബോട്ടില്‍ ഹോള്‍ഡറുകള്‍, പവര്‍ സോക്കറ്റ്, രണ്ടാം നിരയില്‍ ഫോള്‍ഡിങ് ട്രേ ടേബിളുകള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍.
റെനോ ഡസ്റ്ററിന് കരുത്ത് പകരുന്ന 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിന്റെ രണ്ട് വകഭേദങ്ങളാണ് ലോഡ്ജിക്ക് കരുത്ത് പകരുന്നത്. 84 ബി.എച്ച്.പി കരുത്ത് പകരുന്ന എന്‍ജിനൊപ്പം അഞ്ചുസ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 108.5 ബി.എച്ച്.പി കരുത്ത് പകരുന്ന എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ഉള്ളത്. കരുത്തുറ്റ എന്‍ജിനുള്ള മോഡലിന് 20 കിലോമീറ്ററും കരുത്ത് കുറഞ്ഞ എന്‍ജിനുള്ള മോഡലിന് 24 കിലോമീറ്ററും മൈലേജ് ലഭിക്കും.

0 Comments