വി 40 ക്രോസ് കണ്‍ട്രി ഹാച്ച്ബാക്കിന്റെ പെട്രോള്‍ വകഭേദം വോള്‍വോ ഇന്ത്യയിലെത്തിച്ചു. 27 ലക്ഷമാണ് മുംബൈയിലെ ഏകദേശവില. മെഴ്‌സിഡീസ് ബെന്‍സ് എ ക്ലാസ്, ബി.എം.ഡബ്ല്യൂ വണ്‍ സീരീസ് എന്നിവയുടെ വിപണിയിലേക്കാണ് ടി 4 എന്ന് പേരുനല്‍കിയിട്ടുള്ള വി 40 ക്രോസ് കണ്‍ട്രി പെട്രോള്‍ എത്തുന്നത്. ബി എം ഡബ്ല്യൂ വണ്‍ സീരീസിനെക്കാള്‍ വില കൂടുതലുള്ള വാഹനത്തില്‍ സവിശേഷതകളും ഏറെയുണ്ട്.
സുരക്ഷാ സംവിധാനങ്ങളാണ് എക്കാലത്തും വോള്‍വോ കാറുകളുടെ മുഖ്യ ആകര്‍ഷണം. അപകട ഘട്ടങ്ങളില്‍ അതിവേഗം ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുന്ന സിറ്റി സേഫ് ടെക്, ട്രാക്ഷന്‍ - സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എല്‍ ഇ ഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഡ്രൈവര്‍ നീ എയര്‍ബാഗ്, കൂട്ടിയിടി ഉണ്ടായാല്‍ മുന്നിലെ സീറ്റ് യാത്രക്കാര്‍ക്കൊപ്പം പിന്നോട്ട് നീങ്ങുന്ന സംവിധാനം തുടങ്ങിയവയാണ് ടി 4 ന് സുരക്ഷ ഒരുക്കുന്നത്. ടൂ - സിംഗിള്‍ ടോണ്‍ ഇന്റീരിയര്‍ നിറങ്ങള്‍ തിരഞ്ഞെടുക്കാം. എട്ട് സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, പവേഡ് ഡ്രൈവര്‍സീറ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, കീലെസ് എന്‍ട്രി, ബാറ്ററി ചാര്‍ജുചെയ്യുന്ന ബ്രേക്ക് എനര്‍ജി റീജെനറേഷന്‍ സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എട്ട് ഇഞ്ച് സ്‌ക്രീന്‍, മൂന്ന് ഡ്രൈവിങ് മോഡുകള്‍ (എലഗന്‍സ്, എക്കോ, പെര്‍ഫോമന്‍സ്), 17 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങിയവാണ് വാഹനത്തിന്റെ മറ്റ് പ്രത്യേകതകള്‍.
180 പി.എസ് പരമാവധി കരുത്തും 240 എന്‍ എം പരമാവധി ടോര്‍ക്കും പകരുന്ന ടി എ ഫോര്‍ 1.6 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. അലുമിനിയം കണ്‍സ്ട്രക്ഷന്‍, ഡയറക്ട്് ഇന്‍ജെക്ഷന്‍ സാങ്കേതികവിദ്യ എന്നിവയാണ് മികച്ച കരുത്തും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന എന്‍ജിന്റെ സവിശേഷതകള്‍. ആറുസ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, ഫ്രണ്ട് വീല്‍ഡ്രൈവ് സംവിധാനം, സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് എന്നിവയാണ് എന്‍ജിനൊപ്പമുള്ളത്.

0 Comments